Wednesday, December 4, 2024
HomeNationalറിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഏഷ്യയിലെ സമ്പന്നരുടെ നിരയിൽ രണ്ടാമത്

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഏഷ്യയിലെ സമ്പന്നരുടെ നിരയിൽ രണ്ടാമത്

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി ഏഷ്യയിലെ രണ്ടാമത്തെ അതിസമ്പന്നനെന്ന് ബ്ലൂംബര്‍ഗ് ബില്യണയര്‍ ഇന്‍ഡക്‌സ്. 2.2 ലക്ഷം കോടി രൂപയാണ് മുകേഷിന്റെ ആസ്തി. ഹോങ്കോങ് ആസ്ഥാനമായ വ്യവസായി ലി കാ ഷിങ് ആണ് മുകേഷിന് മുമ്പിലുള്ള ഏക സമ്പന്നന്‍. ഈ വര്‍ഷം മാത്രം 77000 കോടി രൂപയുടെ ആസ്തി റിലയന്‍സ് ചെയര്‍മാന്‍ കൈവരിച്ചതായി ബ്ലൂംബര്‍ഗ് പറയുന്നു. ലോകത്തെ 19-മത് സമ്പന്നന്‍ കൂടിയാണ് അദ്ദേഹം. 2016ല്‍ ഇരുപത്തിയൊൻപതാം സ്ഥാനത്തായിരുന്നു അംബാനിയുടെ സ്ഥാനം.റിലയന്‍സ് ജിയോ, 4ജി ടെലികോം എന്നിവയുടെ വളര്‍ച്ചയാണ് അംബാനിയെ രണ്ടാം സ്ഥാനത്തേക്ക് എത്തിച്ചത്. അതിനിടെ,ഓഹരി വില കുതിച്ചപ്പോഴും മുകേഷ് അംബാനിയുടെ സ്വത്തില്‍ കോടികള്‍ വര്‍ധിച്ചപ്പോഴും റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ കടബാധ്യത 15 വര്‍ഷത്തിനിടയിലെ ഉയര്‍ന്ന നിലയിലെത്തിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments