ഉമ്മന്‍‌ചാണ്ടി ബംഗളുരു കോടതിയില്‍ ഹാജരായി

സോളാര്‍ കേസില്‍ പിഴ ശിക്ഷ വിധിച്ചത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജിയില്‍ തന്റെ ഭാഗം വിശദീകരിക്കുന്നതിനായാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍‌ചാണ്ടി ബംഗളുരു കോടതിയില്‍ ഹാജരായി. ബംഗളുരു സിറ്റി സിവില്‍ സെഷന്‍സ് കോടതിയിലാണ് ഉമ്മൻ ചാണ്ടി എത്തിയത്. ഹാജരാകാന്‍ പലതവണ കോടതി നിര്‍ദേശിച്ചിരുന്നുവെങ്കിലും ഉമ്മന്‍‌ചാണ്ടി ഹാജരായിരുന്നില്ല. ബംഗളുരുവിലെ വ്യവസായിയായ എന്‍.കെ കുരുവിളയില്‍ നിന്നും സോളാര്‍ പദ്ധതി തരപ്പെടുത്തിതരാമെന്ന് പറഞ്ഞ് പണം തട്ടിയ കേസിലാണ് ഉമ്മന്‍‌ചാണ്ടി ഉള്‍പ്പടെ ആറ് പ്രതികള്‍ ഒരു കോടി അറുപത് ലക്ഷത്തി എണ്‍‌പത്തി അയ്യായിരത്തി എഴുനൂറ് രൂപ പരാതിക്കാരന് തിരികെ നല്‍കണമെന്ന് ബംഗളുരു കോടതി വിധിച്ചത്. ഇതിനെ ചോദ്യം ചെയ്തുകൊണ്ടാണ് ഉമ്മന്‍‌ചാണ്ടി ഹര്‍ജി നല്‍കിയത്.