Wednesday, December 4, 2024
HomeKeralaറീജിണല്‍ കാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാര്‍ നിസഹകരണ സമരത്തില്‍

റീജിണല്‍ കാന്‍സര്‍ സെന്ററിലെ ഡോക്ടര്‍മാര്‍ നിസഹകരണ സമരത്തില്‍

ചികിത്സ നിശ്ചയിക്കാന്‍ പുതിയ മാനദണ്ഡം നടപ്പാക്കിയതില്‍ പ്രതിഷേധിച്ചു ആർസിസിയിൽ ഡോക്ടര്‍മാര്‍ സമരം നടത്തുന്നു . രോഗികളെ ബാധിക്കാത്ത രീതിയിലായിരിക്കും സമരമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഓങ്കോളജിസ്റ്റുകളെ നിയമിക്കണമെന്ന ആരോഗ്യ സെക്രട്ടറിയുടെ ഉത്തരവാണ് സമരത്തിന് കാരണമായി ചൂണ്ടിക്കാണിക്കുന്നത്. ആശുപത്രി സൂപ്രണ്ട് അടക്കമുള്ള ഡോക്ടര്‍മാര്‍ സ്ഥാനമൊഴിഞ്ഞു. ആശുപത്രിയില്‍ ഭരണപ്രതിസന്ധി രൂക്ഷമായി തുടരുകയാണെന്നാണു റിപ്പോര്‍ട്ട്. ഈ സാഹചര്യത്തിലാണ് സൂപ്രണ്ട് സ്ഥാനമൊഴിഞ്ഞതെന്നാണ് സൂചന. ഒരു മാസം മുമ്പ് രാജിക്കത്ത് നല്‍കിയതായും വ്യക്തിപരമായ കാരണത്താലാണ് രാജിയെന്നും സൂപ്രണ്ട് വ്യക്തമാക്കി.

RELATED ARTICLES
- Advertisment -

Most Popular

Recent Comments