യുപിയെ രക്ഷിക്കാൻ ബിജെപിയ്ക്ക് മാത്രമേ കഴിയു – മോദി

മോദി

യുപിയെ രക്ഷിക്കാൻ ബിജെപിയ്ക്ക് മാത്രമേ കഴിയു എന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ലഖ്‌നൗവില്‍ പരിവര്‍ത്തന്‍ റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. യുപിയില്‍ ആര് ജയിക്കുമെന്ന് ആലോചിച്ച് ആരും തല പുകക്കേണ്ടതില്ല, മാറ്റത്തിന്റ കാറ്റാണ് യൂപിയില്‍ വീശുന്നത് എന്ന് മോദി പറഞ്ഞു . തന്നെ മാറ്റണമെന്ന് എസ്പിയും ബിഎസ്പിയും ആവശ്യപ്പെടുമ്പോൾ അഴിമതിയും കള്ളപ്പണവും അവസാനിപ്പിക്കണമെന്നാണ് താന്‍ ആവശ്യപ്പെടുന്നത്. ബാക്കി കാര്യങ്ങൾ ജനങ്ങള്‍ തീരുമാനിക്കട്ടേയെന്നും മോദി പറഞ്ഞു. ലഖ്‌നൗ റാലിയിലെ ജന പങ്കാളിത്തം ബിജെപിയുടെ ജയം ഉറപ്പിക്കുന്നതാണ്. 14 വര്‍ഷത്തിന് ശേഷം ബിജെപി യുപിയില്‍ അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.