Wednesday, December 11, 2024
HomeKeralaഇപ്പോൾ ആരാണ് ഡിജിപി ? ഉത്തരം നൽകാതെ മുഖ്യമന്ത്രി

ഇപ്പോൾ ആരാണ് ഡിജിപി ? ഉത്തരം നൽകാതെ മുഖ്യമന്ത്രി

ഇപ്പോൾ ആരാണ് ഡിജിപിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സഭയിൽവച്ച് മുഖ്യമന്ത്രിയോടു ചോദിച്ചെങ്കിലും ഉത്തരം നൽകാതെ മുഖ്യമന്ത്രി ഒഴിഞ്ഞുമാറി. ഇതോടെ, ഡിജിപി ആരെന്ന് മുഖ്യമന്ത്രിക്കു പറയാൻ സാധിക്കാത്തതു ലജ്ജാകരമാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് രംഗത്തെത്തി.

ഒരാഴ്ചയായി സംസ്ഥാനത്ത് ഡിജിപിയില്ലാത്ത അവസ്ഥയാണെന്ന് എം.ഉമ്മര്‍ എംഎല്‍എ. സെന്‍കുമാറിന്റെ നിയമനം സർക്കാർ മനഃപൂര്‍വം വൈകിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. സാധാരണ നല്ല രീതിയിൽ വിഷയങ്ങൾ അവതരിപ്പിക്കുന്ന ആളാണ് ഉമ്മർ. എന്നാൽ, ഇത്തവണ വളരെ പരിതാപകരമായാണ് അദ്ദേഹം വിഷയം അവതരിപ്പിച്ചത് എന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചു. വിഷയത്തിന്റെ ഗൗരവമില്ലായ്മയാണ് ഇതിലൂടെ വെളിവാകുന്നതെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അതേസമയം , സുപ്രീംകോടതി വിധി പകർപ്പ് ഓൺലൈനിൽ ലഭിച്ചപ്പോൾ തന്നെ വിധി നടപ്പാക്കാൻ ചീഫ് സെക്രട്ടറി നടപടി തുടങ്ങിയിരുന്നുവെന്ന് മുഖ്യമന്ത്രി. ഈ വിഷയത്തിൽ അഡ്വക്കറ്റ് ജനറലിന്‍റെ നിയമോപദേശം ലഭിച്ചത് ഇന്നലെയാണെന്നും മുഖ്യമന്ത്രി സഭയിൽ പ്രസ്താവിച്ചു. കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാൽ സഭയിൽ ചർച്ച ചെയ്യുന്നതിന് പരിമിതിയുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഡിജിപി ടി.പി. സെൻകുമാറിനെ സംസ്ഥാന പൊലീസ് മേധാവിയായി പുനർനിയമിക്കുന്ന വിഷയത്തിൽ സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് നിയമസഭയിൽ മുഖ്യമന്ത്രി പറഞ്ഞു.
സുപ്രീംകോടതി വിധി നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് പ്രതിപക്ഷം ആരോപിച്ചു എന്നാൽ വിധി നടപ്പാക്കാന്‍ ചീഫ് സെക്രട്ടറി നടപടി ആരംഭിച്ചെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

കോടതി വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി നിയമസഭയെ അറിയിച്ചതോടെ, പുനർനിയമന വിഷയത്തിൽ സർക്കാരും ടി.പി. സെൻകുമാറും സുപ്രീംകോടതിയിൽ വീണ്ടും ഏറ്റുമുട്ടാനുള്ള സാധ്യത മങ്ങി. സെന്‍കുമാറിന്റെ പുനര്‍നിയമന വിഷയത്തിൽ സംസ്ഥാന സര്‍ക്കാര്‍ വീണ്ടും സുപ്രീംകോടതിയെ സമീപിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. സെന്‍കുമാറിനു പകരം ബെഹ്റെയ നിയമിച്ച ഉത്തരവ് റദ്ദാക്കിയാണ് സുപ്രീംകോടതി സെന്‍കുമാറിന് പുനര്‍നിയമനം നല്‍കാന്‍ വിധി പുറപ്പെടുവിച്ചത്. അതിനാല്‍ സെന്‍കുമാറിന് പുനര്‍നിയമനം നല്‍കുമ്പോള്‍ അതേറാങ്കിലുളള ലോകനാഥ് ബെഹ്റയടക്കമുള്ളവരുടെ കാര്യത്തില്‍ തുടര്‍നടപടി എന്തു വേണമെന്ന് വ്യക്തത തേടിയാകും സര്‍ക്കാരിന്റെ ഹര്‍ജിയെന്നായിരുന്നു വിവരം. പുതിയ സാഹചര്യത്തിൽ സർക്കാർ വീണ്ടും കോടതിയെ സമീപിക്കുമോയെന്ന് വ്യക്തമല്ല.

RELATED ARTICLES
- Advertisment -

Most Popular

Recent Comments