പെട്രോൾ ഉപയോഗിച്ച് ഓടുന്ന റിക്ഷകൾക്ക് ‘വംശനാശം’ സംഭവിക്കുമോ ?

electric rikshaw

പെട്രോൾ ഉപയോഗിച്ച് ഓടുന്ന റിക്ഷകൾക്ക് ‘വംശനാശം’ സംഭവിക്കുമോ ? ബാറ്ററി ഉപയോഗിച്ച് പ്രവർത്തിക്കുന്ന റിക്ഷകള്‍ പുതിയ രൂപഭാവങ്ങളോടെ നിരത്തുകളിലേക്കെത്തുന്നതാണ് ഈ ആശങ്കയ്ക്ക് കാരണം.  ഓട്ടോലൈറ്റ് ഇന്ത്യയാണ് ഇലക്ട്രിക് റിക്ഷകള്‍ വിപണിയിലെത്തിക്കുന്നത്. രാജസ്ഥാന്‍, ഹരിയാന, ഉത്തര്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ വില്‍പ്പന നടത്തും. ഇലക്ട്രിക് വാഹന പ്രോത്സാഹന പരിപാടികളുമായി മുന്നോട്ടുപോകുന്ന കേന്ദ്ര സര്‍ക്കാരിന് ഊർജം പകരുന്നതാണ് ഓട്ടോലൈറ്റ് ഇന്ത്യയുടെ ഈ സംരംഭം.

ഓട്ടോലൈറ്റ് ഇന്ത്യയുടെയും ധാംപുര്‍ ഷുഗര്‍ മില്‍സ് ലിമിറ്റഡിന്റെയും സംയുക്ത സംരംഭമായ ഹൈസ്ട്രീറ്റ് ലൈറ്റിംഗ് ലിമിറ്റഡ് കഴിഞ്ഞ വര്‍ഷം ഗുരുഗ്രാമത്തില്‍ ലിഥിയം അയണ്‍ ബാറ്ററി പ്ലാന്റ് തുടങ്ങിയിരുന്നു. വാഹന നിര്‍മ്മാതാക്കള്‍ക്ക് കമ്പനി ലിഥിയം അയണ്‍ ബാറ്ററി വില്‍പ്പന നടത്തുന്നുണ്ട്.

ഓട്ടോലൈറ്റിന്റെ റിക്ഷകളില്‍ മാസങ്ങള്‍ക്കുള്ളില്‍ ലിഥിയം അയണ്‍ ബാറ്ററികളും തുടര്‍ന്ന് സൗരോര്‍ജ്ജ റിക്ഷകളും വിപണിയിലെത്തിക്കും. നിലവില്‍ സോളാര്‍, ലിഥിയം അയണ്‍ റിക്ഷകളുടെ പരീക്ഷണം നടന്നുവരികയാണ്. കാര്യങ്ങൾ ഇങ്ങനെപോയാൽ പെട്രോൾ ഉപയോഗിച്ച് ഓടുന്ന റിക്ഷകൾക്ക് ഒരു പക്ഷേ ‘വംശനാശം’ സംഭവിച്ചേക്കാം.