ഉറക്കഗുളിക നല്‍കി മയക്കിയ ശേഷം യുവതി സ്വയം നഗ്നയായി ബിജെപി എംപിയെ കുടുക്കി

lady rape

യുവതി ഒരുക്കിയ ഹണി ട്രാപ്പിൽ കുടുങ്ങി എ.കെ. ശശീന്ദ്രന്‍റെ മന്ത്രി സ്ഥാനം രാജി വെച്ച കഥയുടെ ചൂടാറും മുമ്പേ ഡൽഹിയിൽ നിന്ന് മറ്റൊരു ഹണി ട്രാപ്പ് കഥകൂടി പുറത്തു വന്നു. ശീതളപാനീയത്തില്‍ ഉറക്കഗുളിക ചേര്‍ത്തു നല്‍കി മയക്കിയ ശേഷം യുവതി സ്വയം നഗ്നയായി പട്ടേലിനൊപ്പം ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ഗുജറാത്തിൽ നിന്നുള്ള ബിജെപി എംപി കെ.സി. പട്ടേലിനെ കുടുക്കിയെന്നാണ് ആരോപണം. ദൃശ്യങ്ങള്‍ പുറത്തുവിടാതിരിക്കാനായി അഞ്ചു കോടി രൂപ ആവശ്യപ്പെട്ടെന്നും എംപിയുടെ പരാതിയില്‍ പറയുന്നു. എംപിയുടെ പരാതിയെ തുടർന്ന് യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു.

സഹായം തേടിയെത്തിയ യുവതി ചില കാര്യങ്ങള്‍ പറയാനുണ്ടെന്ന് ബോധ്യപ്പെടുത്തി ഗാസിയാബാദിലെ വീട്ടിലേക്കു ക്ഷണിക്കുകയായിരുന്നെന്നും അവിടെയെത്തിയ തന്നെ ചതിക്കുകയായിരുന്നെന്നും മന്ത്രി പറയുന്നു.
അഡ്വക്കേറ്റാണെന്നു പറഞ്ഞാണ് യുവതി പട്ടേലിനെ പരിചയപ്പെടുന്നത്. തുടർന്നാണ് സ്വകാര്യമായി സംസാരിക്കണമെന്നാവശ്യപ്പെട്ട് വീട്ടിലേക്ക് ക്ഷണിച്ചത്. യുവതിയെ വിശ്വസിച്ച പട്ടേൽ ഇവരുടെ വീട്ടിലെത്തുകയായിരുന്നു. എന്നാല്‍ പട്ടേല്‍ തന്നെ ബലാല്‍സംഗം ചെയ്‌തുവെന്നും യുവതിയുടെ പരാതിയില്‍ പോലീസ് കേസെടുത്തില്ല എന്നും പറയുന്നു. ഒരു മാസം മുമ്പ് ഗാസിയാബാദ് പോലീസ് സ്‌റ്റേഷനില്‍ താന്‍ പരാതിയുമായെത്തിയെങ്കിലും അത് അധികാരപരിധിയ്ക്കു പുറത്താണെന്നു പറഞ്ഞ് പോലീസ് സ്വീകരിച്ചില്ല എന്നും യുവതി പറയുന്നു. സംഘത്തിന്റെ കൈയില്‍ പോലീസുകാരുടെയും ഒരു സിനിമ എംഎല്‍എയുടെയും ഉറക്കംകെടുത്തുന്ന തെളിവുകളുണ്ടെന്ന് സൂചന.

മുൻപ് ഹരിയാനയിൽ നിന്നുള്ള ഒരു എംപിയെ ഇതേ തരത്തിൽ കുടുക്കിയിരുന്നു. പണം നൽകാൻ വിസമ്മതിച്ച എംപിക്കെതിരെ ബലാത്സംഗ കുറ്റത്തിന് യുവതി പരാതി നൽകിയെങ്കിലും പിന്നീട് പണം നൽകിയതോടെ പരാതി പിൻവലിച്ചു. ഇത്തരത്തിൽ യുവതിയും സംഘവും നിരവധി പേരെ ഹണി ട്രാപ്പിൽ കുടുക്കിയിട്ടുണ്ടത്രേ. കോടിക്കണക്കിനു രൂപ പലരിൽ നിന്നായി സംഘം തട്ടിയെടുത്തിട്ടുണ്ടെന്നുമാണ് പോലീസ് പറയുന്നത്. സംഘത്തിന്റെ കൈയില്‍ പോലീസുകാരുടെയും ഒരു സിനിമ എംഎല്‍എയുടെയും ഉറക്കംകെടുത്തുന്ന തെളിവുകളുണ്ടെന്ന് സൂചന. യുവതിക്ക് പിന്നിൽ വൻ മാഫിയ തന്നെ പ്രവർത്തിക്കുന്നുവെന്ന് ഡൽഹി പൊലീസ്. സംഘത്തിലെ ശേഷിക്കുന്നവർക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.