വെള്ളമടിച്ചു വിവാഹവേദിയിൽ വന്ന വരനെ വേണ്ടായെന്ന് യുവതി

വിവാഹത്തിന് അഞ്ച് ലക്ഷം രൂപയ്ക്ക് മുകളില്‍ 10% നികുതി

‘വെള്ളമടിച്ചു’ വിവാഹവേദിയിൽ വന്ന വരനെ വേണ്ടായെന്ന് യുവതി. വിവാഹത്തിന് വരൻ മദ്യപിച്ച് എത്തിയതിനെ തുടർന്ന് യുവതി വിവാഹത്തില്‍ നിന്നും പിന്‍മാറി. പഞ്ചാബിലെ ദിനനഗറലിലാണ് സംഭവം. ഗുരുദ്വാരയിലെ വിവാഹ വേദിയില്‍ എത്തിയ വരന്‍ കുടിച്ചു കൂത്താടിയാണ് എത്തിയിരിക്കുന്നത് എന്ന് മനസിലാക്കി വിവാഹത്തില്‍ നിന്ന് പിന്മാറുകയാണെന്ന് യുവതി അറിയിച്ചു.
ദിനനഗര്‍ സ്വദേശിനിയായ സുനിത സിംഗ് എന്ന യുവതിയാണ് വിവാഹത്തില്‍ നിന്ന് പിന്‍മാറിയത്. വരന്‍ ജസ്പ്രീത് സിംഗ് കാറില്‍ നിന്നിറങ്ങിയപ്പോള്‍ കാല് വേച്ച് പോയി. ഇത് കണ്ട യുവതി തനിക്ക് വിവാഹത്തില്‍ താല്‍പ്പര്യമില്ലെന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍ കാലിനേറ്റ പരുക്കിനെ തുടര്‍ന്നാണ് വരന്റെ കാല് വേച്ച് പോയതെന്നാണ് വരന്റെ ബന്ധുക്കളുടെ വാദം. എങ്കില്‍ വരനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കണമെന്ന് സുനിത സിംഗ് ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഗുര്‍ദാസ്പൂരിലെ സ്വകാര്യ ലാബില്‍ നടത്തിയ പരിശോധനയില്‍ വരന്‍ മദ്യപിച്ചതായി തെളിഞ്ഞു. തുടര്‍ന്ന് പോലീസിന്റെ സാന്നിധ്യത്തില്‍ വിവാഹം ഉപേക്ഷിക്കാന്‍ ഇരുകൂട്ടരും തീരുമാനിച്ചു.