ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് നഴ്‌സുമാര്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി ചലച്ചിത്ര നടന്‍ ബിനീഷ് ബാസ്റ്റിന്‍. തനിക്ക് കിട്ടുന്ന വരുമാനത്തിന്റെ ഒരു പങ്ക് വെള്ള വസ്ത്രം ധരിച്ച മാലാഖമാര്‍ക്ക് നല്‍കുമെന്ന് ബിനീഷ് വ്യക്തമാക്കി.തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ബിനീഷ് ഇക്കാര്യം വ്യക്തമാക്കിയത്.അച്ഛന്റെ മരണ സമയത്ത് അദ്ദേഹത്തെ പരിചരിച്ച മാലാഖമാരുടെ സ്‌നേഹം നേരില്‍ കണ്ടവനാണ് താനെന്നും രോഗികളുടെ ശരീരത്തിലെ മാലിന്യങ്ങള്‍ ഒരറപ്പും കൂടാതെ നീക്കം ചെയ്യുന്ന നഴ്‌സുമാരോടുള്ള അവഗണന സഹിക്കാന്‍ പറ്റുന്നതല്ലെന്നും ബിനീഷ് എഫ്.ബി പോസ്റ്റില്‍ പറയുന്നു. നമ്മുടെ രാജ്യത്ത് മാത്രമാണ് അവര്‍ക്ക് ഇത്രയും പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നത്. അവര്‍ക്ക് അര്‍ഹിക്കുന്ന പരിഗണനയോ, ശമ്പളമോ നല്‍കുന്നില്ല എന്നുള്ളത് ഒരു വലിയ സത്യമാണ്. നീതിക്കും നിലനില്‍പ്പിനും ഉപജീവനത്തിനും വേണ്ടിയുള്ള നഴ്‌സുമാരുടെ സമരത്തിനെ ഞാന്‍ പൂര്‍ണ്ണമായും പിന്തുണക്കുന്നു. ബിനീഷ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു.
ശമ്പള വര്‍ദ്ധനവ് ആവശ്യപ്പെട്ട് നഴ്‌സുമാര്‍ നടത്തുന്ന സമരത്തിന് പിന്തുണയുമായി നടന്‍ ബിനീഷ് ബാസ്റ്റിന്‍
RELATED ARTICLES