Saturday, May 11, 2024
HomeKeralaപാലാരിവട്ടം മേല്‍പ്പാലം;പാളിച്ചകള്‍ കണ്ടെത്താന്‍ വിജിലന്‍സ് വീണ്ടും പരിശോധിച്ചു

പാലാരിവട്ടം മേല്‍പ്പാലം;പാളിച്ചകള്‍ കണ്ടെത്താന്‍ വിജിലന്‍സ് വീണ്ടും പരിശോധിച്ചു

പാലാരിവട്ടം മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തിലെ പാളിച്ചകള്‍ കണ്ടെത്താന്‍ വിജിലന്‍സ് സംഘം വീണ്ടും പരിശോധന നടത്തി.

പൊതുമരാമത്ത് വകുപ്പ് ബ്രിഡ്ജസ് വിഭാഗത്തിലെ എഞ്ചിനീയര്‍മാരും തൃശൂര്‍ ഗവണ്‍മെന്റ് എഞ്ചിനീയറിംഗ് കോളജിലെ പ്രൊഫസര്‍മാരും വിജിലന്‍സ് എന്‍ജിനീയറും അടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്. പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത സാഹചര്യത്തില്‍ ബലക്ഷയം സംബന്ധിച്ച്‌ കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കാനാണ് വിജിലന്‍സ് പരിശോധന നടത്തിയത്.

ബലക്ഷയം നിര്‍ണ്ണയിക്കാനുള്ള കൂടുതല്‍ പരിശോധനക്കായി ശനിയാഴ്ച വീണ്ടും സാമ്ബിള്‍ ശേഖരിക്കും.

പാലത്തിന്‍റെ ഡിസൈന്‍, നിര്‍മ്മാണം എന്നിവയുമായി ബന്ധപ്പെട്ട രേഖകള്‍ വിജിലന്‍സ് പിടിച്ചെടുത്തിരുന്നു. ഇവ പരിശോധിച്ച ശേഷമാണ് വിജിലന്‍സ് സംഘം പാലം വീണ്ടും സന്ദര്‍ശിച്ചത്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments