മുസ്ലീം യുവാവിനെ ആള്‍ക്കൂട്ടം നഗ്നനാക്കി ക്രൂരമായി ഉപദ്രവിച്ചു . ജാര്‍ഖണ്ഡ് സ്വദേശിനി മുഹമ്മദ് ഷാക്കീറാണ് അക്രമികളുടെ ആള്‍ക്കൂട്ട വിചാരണയ്ക്ക് ഇരയായത്. ഇയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാളുടെ ആന്തരികാവയവങ്ങള്‍ക്ക് ഗുരുതര ക്ഷതമേറ്റതായി ഡോക്ടര്‍മാര്‍ പറഞ്ഞു. പെണ്‍കുട്ടിയോടൊപ്പം യുവാവിനെ കണ്ടതിനായിരുന്നു സദാചാര പൊലീസ് ചമഞ്ഞുള്ള ആക്രമണം. പ്രഗ്യ ഓഫീസിലെ ജീവനക്കാരനാണ് ഷാക്കീര്‍. ഇയാളെ യുവതിയൊടൊപ്പം ചിലര്‍ കണ്ടിരുന്നു. ഇതോടെ ഓഫീസിലെത്തി ഇയാളെ കയ്യേറ്റം ചെയ്യുകയും വസ്ത്രമുരിഞ്ഞ് വലിച്ചിഴച്ച് അങ്ങാടിയിലെത്തിച്ച ശേഷം മര്‍ദ്ദിക്കുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ പോലീസിന് അക്രമി സംഘത്തെ പിരിച്ചുവിടാന്‍ ബലപ്രയോഗം നടത്തേണ്ടി വന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ച് വരികയാണ്. തുടര്‍ സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ പ്രദേശത്ത് കനത്ത പൊലീസ് വിന്യാസം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സദാചാര പൊലീസ് മുസ്ലീം യുവാവിനെ നഗ്നനാക്കി ക്രൂരമായി ഉപദ്രവിച്ചു
RELATED ARTICLES