അനധികൃതമായി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച മാലദ്വീപ് മുന്‍ വൈസ് പ്രസിഡന്റ് തമിഴ്‌നാട്ടില്‍ അറസ്റ്റിലായി.

maldives vice president

അനധികൃതമായി ഇന്ത്യയിലേക്ക് കടക്കാന്‍ ശ്രമിച്ച മാലദ്വീപ് മുന്‍ വൈസ് പ്രസിഡന്റ് തമിഴ്‌നാട്ടില്‍ അറസ്റ്റിലായി.ചരക്കുകപ്പലിലെ ജീവനക്കാര്‍ക്കൊപ്പം വേഷംമാറി എത്തിയ അദീബനെ തൂത്തുക്കുടിയിലാണ് അറസ്റ്റുചെയ്തത്.ആവശ്യമായ ഒരു രേഖകളും ഇയാളുടെ കൈവശമുണ്ടായിരുന്നില്ല. മാലദ്വീപ് മുന്‍ പ്രസിഡന്റ് അബ്ദുള്ള യമീനെ വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ വിചാരണ നേരിടുന്നയാളാണ്.വിദേശികള്‍ക്കായുള്ള പ്രത്യേക എന്‍ട്രി പോയന്റില്‍ യാത്രാരേഖകള്‍ നിര്‍ബന്ധമാണ്.

ഇന്ത്യന്‍ പോലീസും കസ്റ്റംസും അറസ്റ്റ് സ്ഥിരീകരിച്ചിട്ടുണ്ട്. കന്യക 9 ടഗ് ബോട്ടിലെ ക്രൂ അംഗമെന്ന വ്യാജേനയാണ് അദീബ് ഇന്ത്യയിലേക്ക് പുറപ്പെട്ടത്. ഇന്റലിജന്‍സ് വിഭാഗത്തിന്റെ രഹസ്യ വിവരത്തെത്തുടര്‍ന്ന് ഇന്ത്യന്‍ പോലീസാണ് പിടികൂടിയത്.അദീബിനെ കേന്ദ്ര സുരക്ഷാ ഏജന്‍സി ഉദ്യോഗസ്ഥര്‍ ചോദ്യംചെയ്തുവരുകയാണ്. മാലദ്വീപ് സര്‍ക്കാരില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടിയിട്ടുണ്ട്.