കുല്‍ഭൂഷന്‍ ജാദവിന് നയതന്ത്രസഹായം ലഭ്യമാക്കുന്നത് സംബന്ധിച്ച് പാക്കിസ്ഥാന്‍ മുന്നോട്ട് വച്ച വ്യവസ്ഥകള്‍ തള്ളി ഇന്ത്യ. നയതന്ത്ര ഉദ്യോഗസ്ഥര്‍ക്ക് സ്വതന്ത്രമായി കുല്‍ഭൂഷനെ കാണാന്‍ അവസരമൊരുക്കണം. രാജ്യാന്തര നീതിന്യായ കോടതിവിധി പാലിച്ചായിരിക്കണം കൂടിക്കാഴ്ച്ചയെന്നും ഇന്ത്യ പാക്കിസ്ഥാനെ അറിയിച്ചു. വിഷയത്തില്‍ പാക്കിസ്ഥാന്റെ മറുപടി കാത്തിരിക്കുകയാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.ഇതോടെ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ ഇന്ന് കുല്‍ഭൂഷനെ കാണാനുള്ള സാധ്യത മങ്ങി. കൂടിക്കാഴ്ച നടക്കുന്ന മുറിയില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിക്കണമെന്നും, ഒരു പാക്ക് ഉദ്യോഗസ്ഥന്റെ സാന്നിധ്യത്തിലായിരിക്കണം കൂടിക്കാഴ്ചയെന്നുമായിരുന്നു വ്യവസ്ഥകള്‍. ആവശ്യങ്ങള്‍ അംഗീകരിക്കുകയാണെങ്കില്‍ ഇന്ന് വൈകിട്ട് മുന്നരയ്ക്ക് കൂടിക്കാഴ്ച നടത്താമെന്നായിരുന്നു പാക്കിസ്ഥാന്റെ നിര്‍ദേശം.
കുല്‍ഭൂഷന്‍ ജാദവിന് നയതന്ത്രസഹായം ലഭ്യമാക്കുന്നത് സംബന്ധിച്ച് പാക്കിസ്ഥാന്‍ മുന്നോട്ട് വച്ച വ്യവസ്ഥകള്‍ തള്ളി ഇന്ത്യ.
RELATED ARTICLES