ഞാന്‍ കടിച്ചുതൂങ്ങി കിടന്നില്ലല്ലോ ആ മാന്യതയെപ്പറ്റി ആരും പറഞ്ഞില്ലല്ലോ സജി ചെറിയാന്‍

ആലപ്പുഴ: ധാര്‍മ്മികതയുടെ പേരിലാണ് മന്ത്രി സ്ഥാനത്തുനിന്നും താന്‍ രാജിവെച്ചതെന്ന്‌ ആവര്‍ത്തിച്ച് സജി ചെറിയാന്‍. താന്‍ നിയമവിരുദ്ധമായി ഒന്നും പറഞ്ഞിട്ടില്ല. നിലവില്‍ തന്റെ പേരില്‍ കേസില്ല. അത് പഠിച്ചും മനസ്സിലാക്കിയുമാണ് പാര്‍ട്ടി തന്നെ മന്ത്രിസഭയില്‍ തിരിച്ചെത്തിക്കാന്‍ തീരുമാനിച്ചതെന്നും സജി ചെറിയാന്‍ പറഞ്ഞു. സത്യപ്രതിജ്ഞയ്ക്ക് ഗവര്‍ണര്‍ അനുമതി നല്‍കിയതിന് പിന്നാലെയായിരുന്നു സജി ചെറിയാന്റെ പ്രതികരണം. ചെയ്ത സഹായങ്ങള്‍ക്ക് നന്ദിയുണ്ടെന്നും വീണ്ടും കാണാമെന്നും പറഞ്ഞായിരുന്നു അദ്ദേഹം വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചത്