വി​വാ​ഹ​മോ​ച​ന​ക്കേ​സു​ക​ളി​ൽ ദമ്പതികളിൽ ഒരാൾ മ​രി​ച്ചാ​ൽ കേ​സ് തുടരാം

0
16

ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു

സ്വ​ത്ത് അ​വ​കാ​ശ ​തർ​ക്കം വി​വാ​ഹ​മോ​ച​ന​ക്കേ​സു​ക​ളി​ൽ ഉണ്ടെങ്കിൽ ദമ്പതികളിൽ ഒരാൾ മ​രി​ച്ചാ​ൽ ബ​ന്ധു​ക്ക​ൾക്ക് കേ​സ് തു​ട​ർ​ന്നു ന​ട​ത്താ​മെ​ന്ന് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​ട്ടു. സ​ഹോ​ദ​ര​ന്‍റെ വി​വാ​ഹ മോ​ച​ന​ക്കേ​സി​ൽ ക​ക്ഷി​ചേ​രാ​നു​ള്ള അ​പേ​ക്ഷ കു​ടും​ബ​ക്കോ​ട​തി ത​ള്ളി​യ​തി​നെ​തി​രെ പ​ള്ളു​രു​ത്തി സ്വ​ദേ​ശി കെ.​വി. വ​ർ​ഗീ​സ് ഉ​ൾ​പ്പെ​ടെ നാ​ലു സ​ഹോ​ദ​ര​ങ്ങ​ൾ ന​ൽ​കി​യ ഹ​ർ​ജി അ​നു​വ​ദി​ച്ചാ​ണ് ഹൈ​ക്കോ​ട​തി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

കെ.​വി. ആ​ന്‍റ​ണി ആ​ത്മ​ഹ​ത്യ ചെ​യ്തു

2012 ഓ​ഗ​സ്റ്റി​ലാ​ണ് ഹ​ർ​ജി​ക്കാ​രു​ടെ സ​ഹോ​ദ​ര​ൻ കെ.​വി. ആ​ന്‍റ​ണി ഫോ​ർ​ട്ട് കൊ​ച്ചി സ്വ​ദേ​ശി​നി​യെ വി​വാ​ഹം ക​ഴി​ച്ച​ത്. എ​ന്നാ​ൽ പെ​ണ്‍​കു​ട്ടി​ക്ക് മാ​ന​സി​ക​രോ​ഗ​മു​ണ്ടെ​ന്ന് ക​ണ്ട​തി​നാ​ൽ വി​വാ​ഹ മോ​ച​ന​ത്തി​ന് ഹ​ർ​ജി ന​ൽ​കി. കേ​സ് നി​ല​നി​ൽ​ക്കു​ന്ന​തി​നി​ടെ 2013 ജൂ​ലൈ 28 ന് ​ആ​ന്‍റ​ണി ആ​ത്മ​ഹ​ത്യ ചെ​യ്തു. തു​ട​ർ​ന്ന് കേ​സി​ൽ ക​ക്ഷി ചേ​രാ​ൻ സ​ഹോ​ദ​ര​ങ്ങ​ൾ ഹ​ർ​ജി ന​ൽ​കി​യെ​ങ്കി​ലും കു​ടും​ബ​ക്കോ​ട​തി ത​ള്ളി. ഇ​തി​നെ​തി​രെ​യാ​ണ് ഹ​ർ​ജി​ക്കാ​ർ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

സ്വ​ത്ത​വ​കാ​ശ ത​ർ​ക്ക​മു​ണ്ടെ​ങ്കി​ൽ കേസ് തുടരാം

വ​ഞ്ച​ന​യി​ലൂ​ടെ ന​ട​ത്തി​യ വി​വാ​ഹം ഒ​ഴി​യാ​ൻ ന​ൽ​കി​യ ഹ​ർ​ജി തീ​ർ​പ്പാ​കു​ന്ന​തി​നു മു​ന്പ് ഹ​ർ​ജി​ക്കാ​ര​ൻ മ​രി​ച്ചാ​ലും കേ​സ് നി​ല​നി​ൽ​ക്കു​മെ​ന്നും ഭാ​ര്യ​യെ വി​ധ​വ​യാ​യോ സ്വ​ത്തു​ക്ക​ളു​ടെ അ​വ​കാ​ശി​യാ​യോ കാ​ണാ​നാ​വി​ല്ലെ​ന്നും ഹ​ർ​ജി​ക്കാ​ർ വാ​ദി​ച്ചു. ഇ​തം​ഗീ​ക​രി​ച്ച ഹൈ​ക്കോ​ട​തി ദ​ന്പ​തി​ക​ളി​ലൊ​രാ​ൾ മ​രി​ച്ചാ​ലും സ്വ​ത്ത​വ​കാ​ശ ത​ർ​ക്ക​മു​ണ്ടെ​ങ്കി​ൽ ബ​ന്ധു​ക്ക​ൾ​ക്ക് കേ​സ് തു​ട​രാ​നാ​വു​മെ​ന്ന് വ്യ​ക്ത​മാ​ക്കി.