ബാങ്ക് ഇടപാടുകള്‍ക്ക് സര്‍വിസ് ചാര്‍ജ് 150 രൂപ വീതം

ബാങ്ക് ജീവനക്കാരുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പ്രീമിയത്തില്‍ ഇരട്ടിയിലേറെ വര്‍ധന

നാലില്‍ കൂടുതല്‍ പണമിടപാട് നടത്തുന്നവരില്‍നിന്നുമാണ് സര്‍വിസ് ചാര്‍ജ്

ബാങ്ക് ഇടപാടുകള്‍ക്ക് സര്‍വിസ് ചാര്‍ജ് ഏര്‍പ്പെടുത്താന്‍ സ്വകാര്യ ബാങ്കുകള്‍. ഐസിഐസിഐ, ആക്സിസ് ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്കുകളാണ് മാസത്തില്‍ നാലില്‍ കൂടുതല്‍ പണമിടപാട് നടത്തുന്നവരില്‍നിന്നുമാണ് സര്‍വിസ് ചാര്‍ജ് ഈടാക്കുന്നത്.
എച്ച്ഡിഎഫ്സി ബാങ്കിന്റെ തീരുമാനമനുസരിച്ച്, ഹോം ബ്രാഞ്ചില്‍നിന്ന് നാലു തവണ പണമിടപാടു നടത്തുന്നതിനു സര്‍വീസ് ചാര്‍ജ് നല്‍കേണ്ടതില്ല. എന്നാല്‍ അതിനുശേഷമുള്ള ഓരോ ഇടപാടിനും ഉപഭോക്താവ് 150 രൂപ വീതം നല്‍കേണ്ടതായി വരും. എന്നാല്‍ കുട്ടികളുടെയും മുതിര്‍ന്ന പൗരന്മാരുടെയും പേരിലുള്ള അക്കൗണ്ടുകള്‍ക്ക് ഇതു ബാധകമല്ല.
ഒരാള്‍ക്ക് അവരുടെ ശമ്പള/സേവിങ്സ് അക്കൗണ്ടുകളില്‍നിന്ന് ഒരു മാസം രണ്ടുലക്ഷം രൂപവരെ പിന്‍വലിക്കാം. ഇതില്‍ കൂടുതല്‍ തുക പിന്‍വലിക്കുമ്പോള്‍ ഓരോ 1000 രൂപയ്ക്കുമാണ് സര്‍വിസ് ചാര്‍ജ് ഈടാക്കുക. നേരത്തെ 50,000 രൂപയ്ക്കായിരുന്നു ചാര്‍ജ് ഈടാക്കിയിരുന്നത്. മറ്റു ബ്രാഞ്ചുകളിലെ ഇടപാടുകള്‍ക്ക് 25,000 രൂപവരെ ചാര്‍ജില്ല. അതില്‍ കൂടുതലായാല്‍ സര്‍വീസ് ചാര്‍ജ് ഈടാക്കും.ഐസിഐസിഐ ബാങ്കും ആക്സിസ് ബാങ്കും ഈടാക്കുന്ന സര്‍വിസ് ചാര്‍ജുകളില്‍ മാറ്റമില്ലെങ്കിലും പരിധികളില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഐസിഐസിഐ ബാങ്ക് പുറത്തെ ഇടപാടുകള്‍ ദിവസം 50,000 രൂപയാക്കി നിജപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ആക്സിസ് ബാങ്ക് ഹോം ബ്രാഞ്ചില്‍നിന്ന് ഒരുമാസം ഒരുലക്ഷം രൂപയുടെ ഇടപാടുകള്‍ മാത്രമാണ് നടത്താനാകുക.