ചാനല്‍ പരിപാടിയ്ക്കിടെ രഞ്ജിനി ഹരിദാസും രേഖയും തമ്മില്‍ അടി

രഞ്ജിനി ഹരിദാസും രേഖയും

രഞ്ജിനി വാര്‍ത്തകളില്‍ നിറയുകയാണ്

ചാനല്‍ പരിപാടികളിലെ സൂപ്പര്‍ അവതാരകയാണ് രഞ്ജിനി ഹരിദാസ്. ഒപ്പം വിവാദങ്ങളുടെ കളിത്തോഴിയും. പണ്ട് ഒരു ചാനല്‍ പരിപാടിക്കിടെ ജഗതി ശ്രീകുമാര്‍ രഞ്ജിനിയെ പരസ്യമായി വിമര്‍ശിച്ച് വലിയ വാര്‍ത്തയായിരുന്നു. രണ്ടുവര്‍ഷം മുമ്പ് മറഡോണ കേരളത്തിലെത്തിയപ്പോള്‍ അവര്‍ക്കുനേരെ ആരാധകരുടെ കൈയേറ്റവും വിവാദത്തിന് വഴിതെളിച്ചിരുന്നു. ഇപ്പോള്‍ വീണ്ടുമിതാ രഞ്ജിനി വാര്‍ത്തകളില്‍ നിറയുകയാണ്.

സീരിയല്‍ താരങ്ങളെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചതോടെയാണ് പ്രശ്‌നം ആരംഭിച്ചത്

ഏഷ്യനെറ്റ് പ്ലസ് ചാനലില്‍ സംരംക്ഷണം ചെയ്യുന്ന പരിപാടിയാണ് റണ്‍ ബേബി റണ്‍. രഞ്ജിനി ഹരിദാസാണ് പരിപാടിയുടെ അവതാരിക. പരസ്പരം എന്ന സീരിയലില്‍ പദ്മാവതിയമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്ന രേഖ രതീഷ് അതിഥിയായെത്തിയപ്പോഴാണ് സംഭവം. പരിപാടിക്കിടെ താന്‍ സീരിയല്‍ കാണാറില്ലെന്ന് പറഞ്ഞ് രഞ്ജിനി, സീരിയല്‍ താരങ്ങളെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചതോടെയാണ് പ്രശ്‌നം ആരംഭിച്ചത്. ഇതോടെ രേഖ രോക്ഷം കൊള്ളുകയായിരുന്നു. ഇരുവരും തമ്മില്‍ വലിയ വാക്കുതര്‍ക്കമായി. നിങ്ങള്‍ എന്തിനാണ് വിളിച്ചുവരുത്തി അപമാനിക്കുന്നതെന്ന് രേഖ ചോദിക്കുകയും ചെയ്തത്രേ.

സത്യമറിയാന്‍ കാത്തിരിക്കേണ്ടിവരും

ഞായറാഴ്ച രാത്രി എട്ട് മണിയ്ക്ക് ഏഷ്യനെറ്റ് പ്ലസില്‍ സംരക്ഷണം ചെയ്യുന്ന പരിപാടിയുടെ പ്രമോ വീഡിയോ ഈ വഴക്കോടുകൂടെയാണ്. എന്നാല്‍ ഇതെല്ലാം ചാനലിന്റെ തട്ടിപ്പാണെന്നും റേറ്റിംഗ് കൂട്ടാനുള്ള സൂത്രപ്പണിയാണെന്നുമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്ന പൊതുവികാരം. മുമ്പും ഇത്തരത്തില്‍ റിയാലിറ്റി ഷോയിലെ വിവാദസംഭവങ്ങള്‍ ചാനലുകള്‍ റേറ്റിംഗിനായി കാണിച്ചിട്ടുണ്ട്. എന്തായാലും പരിപാടി സംപ്രേക്ഷണം ചെയ്യുന്ന ഞായറാഴ്ച്ച വരെ സത്യമറിയാന്‍ കാത്തിരിക്കേണ്ടിവരും. വീഡിയോ കണ്ടുനോക്കൂ