നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ മയക്കുമരുന്ന് ലോബിക്ക് എന്തെങ്കിലും ബന്ധമുണ്ടോയെന്ന് പോലീസ് പരിശോധിക്കുന്നു. മലയാള സിനിമ മേഖലയില്‍ അടുത്തകാലത്ത് ഉണ്ടായ മയക്കുമരുന്നു ലോബിയുടെ സ്വാധീനം പോലീസ് അന്വേഷണ വിധേയമാക്കി കൊണ്ടിരിക്കുകയാണ്. മലയാള സിനിമയില്‍ കൊച്ചി കേന്ദ്രീകരിച്ച് മയക്കുമരുന്ന് ലോബിയുടെ സ്വാധീനമുണ്ട്. നേരത്തേതന്നെ ഇത്തരം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
ന്യൂ ജന്‍ സിനിമയില്‍ മയക്കുമരുന്നുകള്‍ വ്യാപകമാകുന്നുവെന്ന ആരോപണവും ഉയര്‍ന്നിരുന്നു. അടുത്തിടെ ഇതിന്റെ പേരില്‍ ചില താരങ്ങള്‍ പോലീസ് പിടിയിലുമായിരുന്നു. മാത്രമല്ല, ഡി.ജെ. പാര്‍ട്ടിയുള്‍പ്പെടെ കൊച്ചിയില്‍ ഇവയുടെ വ്യാപനം വളരെ വേഗത്തിലാണ് നടക്കുന്നത്. ഇതിന് പിന്നില്‍ സിനിമമേഖലയിലെ ചിലര്‍ക്ക് ബന്ധമുണ്ടെന്ന സംശയവും പോലീസിനുണ്ട്.
സിനിമാരംഗത്തെ ആരോപണവിധേയരായവര്‍ക്കോ ബന്ധപ്പെട്ടവര്‍ക്കോ ഇക്കാര്യത്തില്‍ പങ്കുണ്ടോ എന്നാണ് പോലീസ് പ്രധാനമായും അന്വേഷണം നടത്തുന്നത്.
സംസ്ഥാനത്തേക്ക് മയക്കുമരുന്ന് കൊണ്ടുവരുന്നതിനും കേരളത്തില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളിലേക്ക് ഇവ കടത്തുന്നതിനും സിനിമമേഖയുമായി ബന്ധപ്പെട്ടവരെ ഈ ലോബികള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ടെന്ന് പോലീസിന് സംശയമുണ്ട്. അതുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകള്‍ ഇതിന് പിന്നിലുണ്ടോയെന്ന സംശയമാണ് പൊതുവേ ഉയരുന്നത്. കേസില്‍ പ്രതിയായ സുനില്‍കുമാറിന് എല്ലാതരം അധോലോക ബന്ധവുമുണ്ടെന്ന സംശയം പോലീസിനുണ്ട്. അതുകൊണ്ടുതന്നെ ഇത്തരം ഒരു സാദ്ധ്യത തള്ളിക്കളയാനാവിലെന്നും പോലീസ് ചൂണ്ടിക്കാട്ടുന്നു.
അേതസമയം ഒരു സംഘടനയെന്ന നിലയില്‍ അമ്മ വല്ലാത്ത പ്രതിസന്ധിയിലുമാണ്. സംഘടനയില്‍ അംഗങ്ങളായവര്‍ക്ക് ഒരു പ്രതിസന്ധിയുണ്ടായപ്പോള്‍ അതിനോട്പ്രതികരിക്കാന്‍ പോലും തയാറകാത്ത സംഘടന എന്തിനാണെന്ന ചോദ്യം ശക്തമായിട്ടുണ്ട്. ഇതിനുപരിയായി നടിയെ പീഡിപ്പിച്ച കേസിലെ അന്വേഷണം മലയാള സിനിമമേഖലയെ ആകെ ബുദ്ധിമുട്ടിന്റെ മുള്‍മുനയില്‍ നിര്‍ത്തിയിരിക്കുകയാണ്. ദിലീപിനെ കേന്ദ്രീകരിച്ചാണ് അന്വേഷണം എന്ന് പറയുമ്പോഴും ഇതുമായി ബന്ധപ്പെട്ട് സിനിമമേഖലയ്ക്ക് ഒരു വ്യക്തതയും ഇല്ലാത്ത സ്ഥിതിയാണ്. ആരൊക്കെയാണ് സംശയത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുന്നതെന്ന് ആര്‍ക്കും വ്യക്തമല്ലാത്ത സ്ഥിതിയാണ്. അത്തരത്തിലാണ് അന്വേഷണം ദിനം പ്രതി മുന്നോട്ടുപോകുന്നത്. മൊത്തത്തില്‍ ഈ വിഷയം സിനിമമേഖലയെ ആകെ തകര്‍ച്ചയുടെ വക്കിലെത്തിച്ചിട്ടുമുണ്ട്.