Friday, October 4, 2024
HomeKeralaസ്വകാര്യബസുടമകള്‍ സെപ്തംബര്‍ 14 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

സ്വകാര്യബസുടമകള്‍ സെപ്തംബര്‍ 14 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക്

ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യങ്ങളുന്നയിച്ച് ഈ മാസം 18ന് ഒരു വിഭാഗം സ്വകാര്യ ബസുടമകള്‍ പണിമുടക്കും. സൂചനാ പണിമുടക്കില്‍ അവശ്യങ്ങള്‍ പരിഗണിച്ചില്ലെങ്കില്‍ സെപ്തംബര്‍ 14 മുതല്‍ അനിശ്ചിതകാല പണിമുടക്കിലേക്ക് നീങ്ങുമെന്ന് എട്ടോളം സംഘടനകള്‍ ചേര്‍ന്ന പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇക്കൊല്ലം ജനുവരിയില്‍ ഗതാഗതമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലെ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിനാലാണ് തീരുമാനം. വിദ്യാര്‍ത്ഥികളുടേതുള്‍പ്പെടെ യാത്രാനിരക്ക് വര്‍ദ്ധിപ്പിക്കുക, ദീര്‍ഘദൂര സ്വകാര്യ ബസ് പെര്‍മിറ്റുകള്‍ റദ്ദാക്കിയത് പിന്‍വലിക്കുക, സ്റ്റേജ് ക്യാരേജുകളുടെ വര്‍ദ്ധിപ്പിച്ച റോഡ് ടാക്സ് പിന്‍വലിക്കുക, പെട്രോളിയം ഉല്‍പ്പന്നങ്ങളെ ചരക്കുസേവന നികുതിയുടെ പരിധിയില്‍ കൊണ്ടുവരുക, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ദ്ധിപ്പിച്ചത് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പണിമുടക്ക്.

ബസ് വ്യവസായവുമായി ബന്ധപ്പെട്ട കാര്യങ്ങളിലുണ്ടായ അമിതമായ ചെലവു മൂലം മുന്നോട്ടു പോകാനാകാത്ത സാഹചര്യമാണുള്ളതെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് എം.ബി സത്യന്‍, ബസ് ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍ പടമാടന്‍ തുടങ്ങി സംഘടനാപ്രതിനിധികള്‍ അറിയിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments