Friday, April 26, 2024
HomeKeralaയുവ നടിയെ ആക്രമിച്ച കേസിൽ കക്ഷി ചേരാനുള്ള 'അമ്മ' ഭാരവാഹികളുടെ ഹര്‍ജി ഇരയായ നടി എതിര്‍ത്തു

യുവ നടിയെ ആക്രമിച്ച കേസിൽ കക്ഷി ചേരാനുള്ള ‘അമ്മ’ ഭാരവാഹികളുടെ ഹര്‍ജി ഇരയായ നടി എതിര്‍ത്തു

യുവ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസില്‍ കക്ഷി ചേരാനുള്ള ‘അമ്മ’ ഭാരവാഹികളായ രചനാ നാരായണ്‍കുട്ടിയുടെയും ഹണിറോസിന്റെയും അപേക്ഷയെ ആക്രമത്തിന് ഇരയായ നടിയും സംസ്ഥാന സര്‍ക്കാരും ഹൈക്കോടത‍ിയില്‍ എതിര്‍ത്തു. ‘അമ്മ’യില്‍ താന്‍ അംഗമല്ലെന്നും അതിനാല്‍ കേസില്‍ തനിക്ക് മറ്റുള്ളവരുടെ സഹായം ആവശ്യമില്ലെന്നും നടി വ്യക്തമാക്കി. ഹര്‍ജിയില്‍ ‘അമ്മ’ ഭാരവാഹികളായ മറ്റ് നടിമാര്‍ കക്ഷിചേരേണ്ട ആവശ്യമില്ല. അത് അംഗീകരിക്കുന്നില്ലെന്നും നടിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസിന്‍റെ വിചാരണക്ക് വനിതാ ജഡ്ജിയും പ്രത്യേക കോടതിയും വേണമെന്ന് ചൂണ്ടിക്കാട്ടി നടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ കേസില്‍ കക്ഷി ചേരാനാണ് അമ്മ എക്സിക്യൂട്ടീവ് അംഗങ്ങളായ രചന നാരായണന്‍കുട്ടിയും ഹണി റോസും അപേക്ഷ നല്‍കിയത്. ഹര്‍ജിയില്‍ കക്ഷി ചേരാനുള്ള അമ്മ ഭാരവാഹികളുടെ താല്‍പര്യമെന്തെന്ന് കോടതി വാക്കാല്‍ ചോദിച്ചു. കേസിലെ സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ നിയമനമാണ് അമ്മ ഭാരവാഹികളുടെ അപേക്ഷയില്‍ ചൂണ്ടിക്കാട്ടിയത്. സൗമ്യ വധക്കേസില്‍ ഹാജരായ ആള്‍ തന്നെയാണ് നടിയെ ആക്രമിച്ച കേസിലും കോടതിയില്‍ ഹാജരാവുക. ഈ നിയമനത്തെ കോടതിയില്‍ നടിമാര്‍ എതിര്‍ത്തു. 25 വര്‍ഷം പ്രാക്ടീസ് ചെയ്ത ആളായിരിക്കണം സ്പെഷ്യല്‍ പ്രോസിക്യൂട്ടറെന്ന് നടിമാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍, സ്പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചത് തന്‍റെ അറിവോടും സമ്മതത്തോടും കൂടിയാണെന്ന് നടിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസ് ഈ മാസം 17ലേക്ക് മാറ്റിവെച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments