Sunday, September 15, 2024
HomeNationalപെണ്‍കുട്ടിയും കാമുകനും വിഷം കഴിച്ച് മരിച്ച നിലയില്‍

പെണ്‍കുട്ടിയും കാമുകനും വിഷം കഴിച്ച് മരിച്ച നിലയില്‍

ഗ്രാമത്തിലെ കൃഷിയിടത്തില്‍ 16 വയസ്സായ പെണ്‍കുട്ടിയും കാമുകനും വിഷം കഴിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. രാജസ്ഥാനിലേ ഹനുമാന്‍ഗറിലേ ഉള്‍നാടന്‍ ഗ്രാമത്തിലാണ് സംഭവം. കൃഷിക്കാരനായ വിനോദും കാമുകി 16 വയസ്സുകാരി അക്കിയുമാണ് വീട്ടുകാരുടെ എതിര്‍പ്പിനേ തുടര്‍ന്ന വിഷം കഴിച്ച് ഗ്രാമത്തിലെ കൃഷിയിടത്തില്‍ ആത്മഹത്യ ചെയ്തത്. ഇരുവരും അടുത്തടുത്ത വീടുകളിലായിരുന്നു താമസം. ഇവര്‍ ഏറെ നാളായി പ്രണയത്തിലായിരുന്നു എന്ന കാര്യം അടുത്ത കാലത്താണ് ഇരു വീട്ടുകാരും അറിഞ്ഞത്. വിനോദിന് അക്കിയോട് സഹോദര തുല്യമായ ബന്ധം ആയിരുന്നെന്നാണ് അതു വരെ ഇരു വീട്ടുകാരും ഗ്രാമവാസികളും കരുതി പോന്നത്. അതുകൊണ്ട് തന്നെ ഇവരുടെ പ്രണയം പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ വീട്ടുകാര്‍ക്കായില്ല.ഇരു വീട്ടുകാരും എതിര്‍ത്തോടേയാണ് ഒരുമിച്ച് മരിക്കാം എന്ന തീരുമാനത്തില്‍ ഇരുവരും എത്തിചേര്‍ന്നതെന്ന് കരുതുന്നു. വെള്ളിയാഴ്ച രാത്രി കൃഷിയിടത്തില്‍ രഹസ്യമായി ചെന്നതിന് ശേഷം കൈയില്‍ കരുതിയ വിഷം എടുത്ത് കുടിക്കുകയായിരുന്നു.ശനിയാഴ്ച രാവിലേ കൃഷിക്കിറങ്ങിയ കര്‍ഷകരാണ് പാടത്ത് മരിച്ച നിലയില്‍ ഇരുവരുടേയും ശവശരീരം കണ്ടത്. ഉടന്‍ തന്നെ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. സമീപത്ത് നിന്ന് വെള്ള കുപ്പിയും കണ്ടെടുത്തതില്‍ നിന്നും വിഷം വെള്ളത്തില്‍ ചേര്‍ത്ത് കുടിച്ചതാകാമെന്നാണ് പൊലീസ് നിഗമനം. സമീപത്തെ മണ്ണ് ഇളകി മറിഞ്ഞ നിലയില്‍ കാണപ്പെട്ടത് ദുരൂഹത ഉയര്‍ത്തുന്നുണ്ട്. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments