Friday, May 3, 2024
HomeNationalഒ.എന്‍.ജി.സി യുടെ പ്ലാന്റില്‍ വന്‍ തീപ്പിടിത്തം

ഒ.എന്‍.ജി.സി യുടെ പ്ലാന്റില്‍ വന്‍ തീപ്പിടിത്തം

നവി മുംബൈയിലെ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ഗ്യാസ് കോര്‍പറേഷന്‍ ലിമിറ്റഡി(ഒ.എന്‍.ജി.സി)ന്റെ പ്ലാന്റില്‍ വന്‍ തീപ്പിടിത്തം. ആദ്യ റിപ്പോര്‍ട്ട് പ്രകാരം നാലുപേര്‍ മരിച്ചു. ഏതാനും പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. ഇതേതുടര്‍ന്ന് പ്ലാന്റിന്റെ ഒന്നര കിലോമീറ്റര്‍ ചുറ്റളവിലുള്ള പ്രദേശം പോലിസ് സീല്‍ ചെയ്തു. ഇവിടേക്ക് ആരെയും കടത്തിവിടുന്നില്ല. പ്ലാന്റിലെ വാതകം 330 കിലോമീറ്റര്‍ അകലെ ഗുജറാത്തിലെ ഹാസിരയിലെ പ്ലാന്റിലേക്ക് മാറ്റിക്കൊണ്ടിരിക്കുകയാണ്.

ഇന്നു രാവിലെ ഏഴ് മണിയോടെയാണ് മുംബൈയില്‍ നിന്ന് 45 കിലോമീറ്റര്‍ അകലെ ഉറാനിലെ പ്ലാന്റില്‍ അഗ്‌നിബാധയുണ്ടായത്. രാവിലെയായതിനാല്‍ സംഭവസമയത്ത് ഏതാനും ജോലിക്കാര്‍ മാത്രമെ പ്ലാന്റിലുണ്ടായിരുന്നുള്ളൂ. പ്ലാന്റിലെ കോള്‍ഡ് സ്‌റ്റോറേജില്‍ നിന്നാണ് തീപടര്‍ന്നത്. തീകെടുത്താനുള്ള ശ്രമങ്ങള്‍ നടന്നുവരുകയാണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments