Friday, April 26, 2024
HomeNationalഅമേരിക്കന്‍ ഹെലികോപ്റ്ററായ അപ്പാഷെ ഇന്ന് ഇന്ത്യൻ വ്യോമസേനയ്ക്ക് കൈമാറും

അമേരിക്കന്‍ ഹെലികോപ്റ്ററായ അപ്പാഷെ ഇന്ന് ഇന്ത്യൻ വ്യോമസേനയ്ക്ക് കൈമാറും

ലഡാക്ക് ഉള്‍പ്പെടെയുള്ള ഉയര്‍ന്ന പ്രദേശങ്ങളില്‍ നിരീക്ഷണം സാധ്യമാക്കുന്ന അമേരിക്കന്‍ ഹെലികോപ്റ്ററായ അപ്പാഷെ ഇന്ന് വ്യോമസേനയ്ക്ക് കൈമാറും. പത്താന്‍കോട്ട് വ്യോമത്താവളത്തില്‍ ആണ് അമേരിക്കയില്‍ നിന്ന് ലഭിച്ച എട്ട് അപ്പാഷെ ഹെലികോപ്റ്ററുകള്‍ വിന്യസിക്കുക. വ്യോമ സേനാത്താവളത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, എയര്‍ ചീഫ് മാര്‍ഷല്‍ ബി എസ് ധനോവ എന്നിവര്‍ പങ്കെടുക്കും.

യുദ്ധമുഖങ്ങളിലെ യുഎസിന്റെ മുന്നണിപ്പോരാളികളിലൊന്നായ അപ്പാഷെ ഹെലികോപ്റ്ററുകള്‍ക്കുള്ള കരാര്‍ 2015 സെപ്റ്റംബറിലാണ് ഇന്ത്യയും അമേരിക്കും തമ്മില്‍ ഒപ്പുവച്ചത്.

22 അപാഷെ ഹെലികോപ്റ്ററുകള്‍ക്കായിരുന്നു കരാര്‍ ഒപ്പിട്ടത്. അമേരിക്ക ഉള്‍പ്പെടെ ലോകത്തെ 14 രാജ്യങ്ങളുടെ ഭാഗമാണ് മികച്ച പ്രതിരോധ ഹെലികോപ്റ്ററുകള്‍ എന്ന് വിലയിരുത്തപ്പെടുന്ന അപ്പാഷെ.

മേയില്‍, ആദ്യത്തെ അപ്പാഷെ ഹെലിക്കോപ്റ്റര്‍ അരിസോണയിലെ ബോയിങ് കേന്ദ്രത്തില്‍ വെച്ച്‌ അമേരിക്ക ഇന്ത്യയ്ക്ക് കൈമാറിയിരുന്നു. യുഎസ് ആയുധ നിര്‍മ്മാതാക്കളായ ബോയിങ് ആണ് അപ്പാഷെ ഹെലികോപ്റ്റര്‍ നിര്‍മ്മിക്കുന്നത്. ഏത് കാലാവസ്ഥയിലും യുദ്ധസജ്ജമായ ഹെലികോപ്റ്ററാണ് അപ്പാഷെ. ആകാശ യുദ്ധത്തിലോ കരയിലെ ലക്ഷ്യങ്ങളെയോ ആക്രമിക്കാന്‍ അപ്പാഷെ ഹെലികോപ്റ്ററുകള്‍ക്ക് സാധിക്കും.

RELATED ARTICLES
- Advertisment -

Most Popular

Recent Comments