പിണറായിയുടെ തലകൊയ്യുന്നവര്‍ക്ക് ഒരു കോടി; ആര്‍എസ്എസ് നേതാവിനെതിരെ കേസ്

pinarai

മധ്യപ്രദേശ് പൊലീസ് കേസെടുത്തു

മുഖ്യമന്ത്രി പിണറായി വിജയന്‍റെ തലകൊയ്യുന്നവര്‍ക്ക് ഒരു കോടി രൂപ ഇനാം! ആര്‍എസ്എസ് നേതാവ് കുന്ദന്‍ ചന്ദ്രാവത്താണ് പ്രഖ്യപിച്ചത്. മധ്യപ്രദേശിലെ ആര്‍എസ്എസ് സഹപ്രചാര്‍ പ്രമുഖ് ആണ് കുന്ദന്‍ ചന്ദ്രാവത്. മധ്യപ്രദേശ് പൊലീസ് കേസെടുത്തു. ഉജ്ജയിന്‍ എംപി ചിന്താമണി മാളവ്യ, എംഎല്‍എ മോഹന്‍ യാദവ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പ്രകോപനപരമായ പ്രസംഗവും വെല്ലുവിളിയും നടത്തിയത്. ഹിന്ദുക്കളെ മാര്‍ക്സിസ്റ്റുകാര്‍ കേരളത്തില്‍ കൊന്നൊടുക്കുകയാണെന്ന് ആരോപിച്ച് ആര്‍എസ്എസ് സംഘടിപ്പിച്ച യോഗത്തിലാണ് വിവാദ പ്രസ്താവന.

കുന്ദന്‍ ചന്ദ്രാവത്തിനെ ഉജ്ജയിന്‍ സഹ പ്രചാര്‍പ്രമുഖ് സ്ഥാനത്തുനിന്ന് നീക്കി

ആര്‍എസ്എസ് നേതാവിന്‍റെ കൊലവിളി ദേശീയമാധ്യമങ്ങളില്‍ ഉള്‍പ്പെടെ വാര്‍ത്തയായിട്ടും മധ്യപ്രദേശ് സര്‍ക്കാര്‍ കേസെടുക്കാന്‍ താല്പര്യം കാണിച്ചില്ല. ചന്ദ്രാവത്തിനെ സംസ്ഥാന ആഭ്യന്തരമന്ത്രി ഭൂപേന്ദ്ര സിങ് ന്യായീകരിക്കുകയും ചെയ്തിരുന്നു. കുന്ദന്‍ ചന്ദ്രാവത്തിനെ ഉജ്ജയിന്‍ സഹ പ്രചാര്‍പ്രമുഖ് സ്ഥാനത്തുനിന്ന് നീക്കി.

യുഎപിഎ ചുമത്തണമെന്നു സിപിഐ എം സംസ്ഥാന സെക്രട്ടറി

ചന്ദ്രവത്തിനെതിരെ കേരള പൊലീസ് കേസ് എടുക്കണമെന്നും യുഎപിഎ ചുമത്തണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു. തുടർന്നാണ് മധ്യപ്രദേശ് സര്‍ക്കാര്‍ കേസെടുത്തത്.