പശുവിനെ ദേശീയ മൃഗമാക്കണമെന്ന് അജ്മീര്‍ ദര്‍ഗയിലെ മുഖ്യ പുരോഹിതന്‍

cow

ബീഫ് നിരോധനത്തെ പിന്തുണച്ചും പശുവിനെ ദേശീയ മൃഗമാക്കണമെന്ന് ആവശ്യപ്പെട്ടും അജ്മീര്‍ ദര്‍ഗയിലെ മുഖ്യ പുരോഹിതന്‍ രംഗത്ത്. മുസ്‌ലിം സമുദായക്കാര്‍ ബീഫ് കഴിക്കുന്നത് നിര്‍ത്തണമെന്നും പുരോഹിതന്‍ സൈനുല്‍ അബ്ദീന്‍ അലി ഖാന്‍ ആവശ്യപ്പെട്ടു. ബീഫ് രാജ്യവ്യാപകമായി നിരോധിക്കുകയും ഒപ്പം പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്നും സൈനുല്‍ അബ്ദീന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. താനും കുടുംബവും ബീഫ് കഴിക്കുന്നത് സ്വമേധയാ ഉപേക്ഷിക്കുകയാണ്. രാജ്യവ്യാപമായി ബീഫ് നിരോധിക്കുന്നതിനെ മുസ്‌ലിം മത നേതാക്കള്‍ പിന്തുണയ്ക്കണം. രാജ്യത്തെ ഹിന്ദു-മുസ്‌ലിം സംഘര്‍ഷങ്ങളുടെ മൂലകാരണം ബീഫ് കഴിക്കുന്നതാണെന്നും സൈനുല്‍ അബ്ദീന്‍ പറഞ്ഞു. ഉത്തര്‍പ്രദേശില്‍ യോഗി ആദിത്യനാഥ് ചുമതലയേറ്റതിനു പിന്നാലെ നിരവദി മാംസവില്‍പനകേന്ദ്രങ്ങളാണ് അടച്ചുപൂട്ടിയത്. ഇതിനു പിന്നാലെയാണ് മുസ്‌ലിം പുരോഹിതന്‍ തന്നെ ബീഫിനെതിരേ രംഗത്തെത്തിയിരിക്കുന്നത്. ബീഫ് വില്‍പന രാജ്യവ്യാപകമായി നിരോധിക്കണമെന്ന ആവശ്യവുമായി സമാജ്‌വാദി പാര്‍ട്ടി നേതാവ് അസം ഖാനും മുമ്പോട്ടു വന്നിരുന്നു.