സംസ്ഥാനത്ത് കുടുംബകോടതികളിൽ ഇപ്പോൾ 18,745 വിവാഹമോചന കേസുകൾ നിലവിലുണ്ടെന്ന് മുല്ലക്കര രത്നാകരനെ മുഖ്യമന്ത്രി അറിയിച്ചു. ഏറ്റവുംകൂടുതൽ വിവാഹമോചന കേസുകൾ തിരുവനന്തപുരം ജില്ലയിലാണ് -3328. കൊല്ലം -2273, പത്തനംതിട്ട -1060, കോട്ടയം -1402, ആലപ്പുഴ -1644, ഇടുക്കി -587, എറണാകുളം -1696, തൃശൂർ -2514, പാലക്കാട് -1209, കോഴിക്കോട് -1382, മലപ്പുറം -603, വയനാട് -305, കണ്ണൂർ -1267, കാസർകോട് -423 എന്നിങ്ങനെയാണ് കേസ്. കാസർകോട്ട് മദ്റസ അധ്യാപകനായ മുഹമ്മദ് റിയാസിനെ കൊലചെയ്ത കേസിൽ പ്രതികളായ മൂന്ന് ആർ.എസ്.എസുകാർ ജുഡീഷ്യൽ കസ്റ്റഡിയിലാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ഇതുസബംന്ധിച്ച അന്വേഷണം പുരോഗമിക്കുകയാണെന്നും കെ. കുഞ്ഞിരാമനെ മുഖ്യമന്ത്രി അറയിച്ചു.