ആശുപത്രികൾക്കെതിരായ ആക്രമണങ്ങള്‍ക്കെതിരെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ ചൊവ്വാഴ്ച ഡോക്ടര്‍മാര്‍ പ്രതിഷേധിക്കുന്നു. ചികിത്സാ പിഴവിന്റെ പേരില്‍ ഡോക്ടർമാർക്കും ആശുപത്രികൾക്കും എതിരായി വർധിച്ചുവരുന്ന ആക്രമണങ്ങൾക്കെതിരെയാണ് സമരം. അന്നേദിവസം ഒപി വിഭാഗത്തില്‍നിന്നും എല്ലാ ഡോക്ടര്‍മാരും ഒരു മണിക്കൂര്‍ വിട്ടുനില്‍ക്കും.
എല്ലാ ഡോക്ടര്‍മാരും പ്രതിഷേധ ബാഡ്ജ് ധരിച്ചായിരിക്കും ഡ്യൂട്ടിക്കെത്തുക. ഡല്‍ഹിയിലെ രാജ്ഘട്ടില്നിന്നു തുടങ്ങുന്ന പ്രതിഷേധ ജാഥയില്‍ പതിനായിരക്കണക്കിന് ഡോക്ടര്‍മാര്‍ പങ്കെടുക്കും. ചികിത്സാപിഴവ് ആരോപിച്ചുണ്ടാകുന്ന അക്രമങ്ങൾ നിയന്ത്രിക്കാൻ കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്ന് ഐഎംഎ ആവശ്യപ്പെട്ടു.