കോട്ടയം മെഡിക്കല്‍ കോളേജില്‍ പനിയെ തുടര്‍ന്ന് ആനിക്കാട് സ്വദേശി മരിച്ചു

fever

പനിയെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു. പത്തനംതിട്ട ആനിക്കാട് സ്വദേശി പൊന്നമ്മ(46)യാണ് മരിച്ചത്. സംസ്ഥാനത്ത് നിപ ബാധ സ്ഥിരീകരിച്ചതോടെ പനിയുമായി എത്തുന്നവര്‍ക്ക് വേണ്ട രീതിയിലുള്ള ചികിത്സ അധികൃതര്‍ ഉറപ്പു വരുത്തിയിട്ടുണ്ട്.

നിപയെ കുറിച്ചുള്ള ആശങ്കയകറ്റാനും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപിപ്പിക്കാനും കളക്‌ട്രേറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നു. കളക്‌ട്രേറ്റിലെ ജില്ലാ അടിയന്തിര ഘട്ട കാര്യ നിര്‍വ്വഹണ കേന്ദ്രത്തോട് ചേര്‍ന്നാണ് കണ്‍ട്രോള്‍ റൂം പ്രവര്‍ത്തിക്കുന്നത്. 1077 എന്ന നമ്ബറില്‍ വിളിച്ച്‌ പൊതുജനങ്ങള്‍ക്ക് നിപയെ കുറിച്ചുള്ള സംശയങ്ങള്‍ നീക്കാന്‍ സാധിക്കും.