ശബരിമലയിലെ പോലീസ് നടപടി ചോദ്യം ചെയ്ത ശോഭാ സുരേന്ദ്രന് 25,000 രൂപ പിഴ ; മാപ്പ് പറഞ്ഞ് ശോഭ

shoba surendran

ശബരിമലയിലെ പോലീസ് നടപടി ചോദ്യം ചെയ്ത് ബി.ജെ.പി ദേശീയ നിര്‍വാഹക സമിതിയംഗം ശോഭാ സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി രൂക്ഷ വിമര്‍ശനത്തോടെ തള്ളി. വില കുറഞ്ഞ പബ്ലിസിറ്റി സ്റ്റണ്ട് കാണിക്കുന്നതിന് കോടതിയെ ഉപയോഗിക്കരുതെന്ന് ഹൈക്കോടതി താക്കീത് നല്‍കി. കോടതിയില്‍ സമര്‍പ്പിച്ചത് വികൃതമായ ആരോപണങ്ങളാണെന്നും വിമര്‍ശിച്ചു.അനാവശ്യമായ ഹര്‍ജി സമര്‍പ്പിച്ച് കോടതിയുടെ സമയം കളഞ്ഞതിന് 25,000 രൂപയും പിഴ ചുമത്തി. ഈ തുക ലീഗല്‍ സര്‍വീസ് സൊസൈറ്റിക്ക് നല്‍കണം. രൂക്ഷ വിമര്‍ശനത്തിന് പശ്ചാത്തലത്തില്‍ ശോഭാ സുരേന്ദ്രനു വേണ്ടി അഭിഭാഷകന്‍ കോടതിയില്‍ മാപ്പുപറഞ്ഞു. എന്നാല്‍ കോടതി മാപ്പപേക്ഷ സ്വീകരിച്ചില്ല. നടപടി എല്ലാവര്‍ക്കും പാഠമാകണമെന്നുമെന്നും കോടതി ഓര്‍മ്മിപ്പിച്ചു.