പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കി

പീഡനത്തിനിരയാക്കി

ഛത്തീസ്ഗഡില്‍നിന്ന് ട്രെയിന്‍ മാറിക്കേറി ഡല്‍ഹിയിലെത്തിയ പതിനഞ്ചുകാരിയെ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കി. തുടര്‍ന്ന് പെണ്‍കുട്ടിയെ ഒരു സ്ത്രീയുടെ സഹായത്തോടെ 70,000 രൂപയ്ക്ക് വിറ്റു. വാര്‍ത്ത വന്‍വിവാദമായതോടെ ഡല്‍ഹി വനിതാ കമ്മീഷന്‍ ഇടപെട്ട് കുട്ടിയെ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച ഹുമയൂണ്‍ രാജാവിന്റെ ശവകുടീര പരിസരത്തുനിന്നാണ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു.

ബന്ധുക്കളെ കാണാന്‍ കഴിഞ്ഞ ഒക്ടോബറില്‍ ട്രെയിനില്‍ യാത്രചെയ്യവേയാണ് പെണ്‍കുട്ടി ഡല്‍ഹിയില്‍ എത്തപ്പെട്ടത്. റെയില്‍വേ സ്റ്റേഷനില്‍ വെള്ളം വില്‍ക്കുന്ന അർമാൻ എന്ന ആളോട് കാര്യങ്ങള്‍ പറഞ്ഞു. അയാള്‍ പിന്നീട് മറ്റൊരാളുടെ സഹായത്തോടെ കുട്ടിയെ പീഡിപ്പിക്കുകയും തുടര്‍ന്ന് 70,000 രൂപയ്ക്ക് പപ്പു യാദവ് എന്ന ആള്‍ക്ക് വില്‍ക്കുകയുമായിരുന്നു എന്ന് പോലീസ് പറഞ്ഞു.