Friday, April 26, 2024
HomeKeralaബിജെപി വിരുദ്ധ വോട്ടുകളുടെ ഏകോപനമാണ് ഇടതുപക്ഷ ഉദ്ദേശം: എസ് രാമചന്ദ്രന്‍ പിള്ള

ബിജെപി വിരുദ്ധ വോട്ടുകളുടെ ഏകോപനമാണ് ഇടതുപക്ഷ ഉദ്ദേശം: എസ് രാമചന്ദ്രന്‍ പിള്ള

ബിജെപി വിരുദ്ധ വോട്ടുകളെ ഏകോപിപ്പിക്കയെന്നതാണ് ഇടതുപക്ഷത്തിന്റെ ഉദ്ദേശ്യമെന്ന് എസ് രാമചന്ദ്രന്‍ പിള്ള. കോണ്‍ഗ്രസ് അഖിലേന്ത്യാ തലത്തില്‍ തകര്‍ന്നു കൊണ്ടിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
എന്നാൽ ബിജെപി വിരുദ്ധ വോട്ടുകളുടെ ഏകോപനത്തിന് വിരുദ്ധമായ നിലപാടാണ് കോണ്‍ഗ്രസ് ഇപ്പോൾ സ്വീകരിക്കുന്നത്. രാഹുലിന്റെ പ്രസംഗവും പ്രവൃത്തിയും തമ്മില്‍ യാതൊരു പൊരുത്തവുമില്ലാത്ത പാപ്പരായ നേതാവ് എന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന തെളിയിക്കുന്നതെന്നും എസ് രാമചന്ദ്രന്‍ പിള്ള.ഇത് ഇനിയും മൂര്‍ച്ഛിക്കുമെന്നും രാഹുലും ചെന്നിത്തലയും തമ്മില്‍ പ്രശ്നങ്ങള്‍ തുടങ്ങിയെന്നാണ് ചെന്നിത്തലയുടെ പ്രസ്താവനയിലൂടെ മനസ്സിലാക്കേണ്ടതെന്നും എസ് രാമചന്ദ്രന്‍ പിള്ള കോഴിക്കോട് പറഞ്ഞു

RELATED ARTICLES
- Advertisment -

Most Popular

Recent Comments