ഉത്തർപ്രദേശിലെ ഇറ്റാ ജില്ലയിൽ മിനിബസ് കനാലിലേക്കു മറിഞ്ഞ് 14 പേർ മരണമടഞ്ഞു. 25 പേർക്കു പരുക്കേറ്റു. ആഗ്രയിലെ സക്രൗലി ഗ്രാമത്തിൽനിന്നു തിരിച്ചെത്തിയ മിനി ബസാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറക്കം തൂങ്ങുന്ന അവസ്ഥയിലായിരുന്നുവെന്നാണ് പറയപ്പെടുന്നത്. നിയന്ത്രണം നഷ്ടപ്പെട്ട് വാഹനം കനാലിലേക്കു മറിയുകയായിരുന്നു. പരുക്കേറ്റവരെ ജാലേശ്വറിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു.