Monday, October 7, 2024
HomeKeralaനടിയുടെ പീഡന കേസ് : ചിലരെ അറസ്റ്റ് ചെയ്യാൻ പോലീസ് മേധാവി അനുമതി നല്‍കിയതായി...

നടിയുടെ പീഡന കേസ് : ചിലരെ അറസ്റ്റ് ചെയ്യാൻ പോലീസ് മേധാവി അനുമതി നല്‍കിയതായി സൂചന

നടി ആക്രമിക്കപ്പെട്ട കേസില്‍ അഞ്ചു പേരുടെ കൂടെ അറസ്റ്റ് പോലീസ് മേധാവി അനുമതി നല്‍കിയതായി സൂചന. ഇന്നലെ വൈകുന്നേരം ആലുവ പോലീസ് €ബ്ബില്‍ ഉന്നത ഉദ്യോഗസ്ഥര്‍ യോഗം ചെയ്തിരുന്നു. ഐജി ദിനേശ് കശ്യപിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ അഞ്ചു പേരെ അറസ്റ്റ് ചെയ്യാനുള്ള തീരുമാനമായി. എന്നാല്‍ കേസുമായി ബന്ധപ്പെട്ട ചില കാര്യങ്ങളില്‍ വ്യക്തത വരുത്താനാണ് അന്വേഷണ സംഘം അറസ്റ്റ് വൈകിപ്പിക്കുന്നത്.

ഗൂഡാലോചന തെളിയിക്കുന്നതില്‍ പള്‍സര്‍ സുനിയുടെ ജയിലിലെ ഫോണ്‍ വിളികള്‍ നിര്‍ണ്ണായകമാകും. കാക്കനാട് ജയിലില്‍ തറയില്‍ കിടന്ന് സുനി ഫോണ്‍ വിളിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. രണ്ടു മാസം മുന്‍പ് സുനിയുടെ സഹതടവുകാരനായിരുന്ന ജിന്‍സണാണ് സുനിയുടെ ഫോണ്‍ ഉപയോഗത്തെക്കുറിച്ച് സൂചന നല്‍കിയത്.

സുനിയുടെ മറ്റൊരു സഹതടവുകാരനായിരുന്ന വിഷ്ണു വഴിയാണ് സുനിക്ക് ഫോണ്‍ ലഭിച്ചതെന്ന നിഗമനത്തിലാണ് പോലീസ്. വിഷ്ണു സുനിയെ സന്ദര്‍ശിക്കാനെത്തിയപ്പോള്‍ ഫോണ്‍ ഒളിപ്പിച്ച് എത്തിക്കുകയായിരുന്നു. ഇതിനും വ്യക്തമായ തെളിവ് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ചിട്ടുണ്ട്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments