ദിലീപും കാവ്യാ മാധവനും കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ ശത്രുസംഹാര പുഷ്പാഞ്ജലി നടത്തി

dileep kavya

നടിയെ ആക്രമിച്ച കേസിലെ ആരോപണവിധേയനായ നടന്‍ ദിലീപും ഭാര്യയും നടിയുമായ കാവ്യാ മാധവനും കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി. ഇന്നലെ പുലര്‍ച്ചെ നാലിന് കൊടുങ്ങല്ലൂര്‍ ശ്രീ കുരുംബ ഭഗവതി ക്ഷേത്രത്തില്‍ നിര്‍മ്മാല്യ ദര്‍ശനം നടത്തിയ ഇരുവരും 28 സ്വര്‍ണത്താലികള്‍ സമര്‍പ്പിച്ച് തൊഴുതു. അതിന് ശേഷം ശത്രുസംഹാര പുഷ്പാഞ്ജലിയടക്കമുള്ള വഴിപാടുകളും നടത്തി പുലര്‍ച്ചെ അഞ്ചു മണിയോടെ തന്നെ തിരികെ മടങ്ങുകയും ചെയ്തു.

വടക്കെനടയില്‍ എത്തിയ ഇവര്‍ അധികം ആരും ശ്രദ്ധിക്കാതെ ക്ഷേത്രത്തിലേക്ക് കയറുകയായിരുന്നു. വഴിപാടുകള്‍ കഴിഞ്ഞ് വൈകാതെതന്നെ കാറില്‍ കയറി മടങ്ങുകയായിരുന്നു.

സാധാരണയായി ക്ഷേത്രദര്‍ശനത്തിന് എത്തുന്നതിന് മുന്‍പായി പ്രത്യേകം വിളിച്ച് പറഞ്ഞിരുന്നു. എന്നാല്‍ ഇത്തവണ അധികം ആരെയും അറിയിക്കാതെ തന്നെയാണ് എത്തിയിരുന്നത്. വിവാഹശേഷം ആദ്യമായാണ് ഇരുവരും ക്ഷേത്രത്തില്‍ എത്തുന്നത്.

ദിലീപിനേയും നാദിര്‍ഷായേയും വീണ്ടും ചോദ്യം ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍ ഉയരുന്നതിന്റെ ഇടയിലാണ് ക്ഷേത്ര ദര്‍ശനം നടത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം കാവ്യാമാധവന്റെ ഉടമസ്ഥതയിലുള്ള ഓണ്‍ലൈന്‍ വസ്ത്രവ്യാപാര സ്ഥാപനമായ ലക്ഷ്യയില്‍ പോലീസ് തിരച്ചില്‍ നടത്തിയിരുന്നു.