Sunday, September 15, 2024
HomeKeralaഎം​​​ആ​​​ർ​​​പി​​​ക്കു മു​​​ക​​​ളി​​​ൽ വി​​​ല ഈ​​​ടാ​​​ക്കി​​​യാ​​​ൽ ബി​​​ല്ലു​​​ക​​​ൾ നി​​​കു​​​തിവ​​​കു​​​പ്പി​​​ന്‍റെ ഫേ​​​സ്ബു​​​ക്ക് പേജിൽ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്താ​​​ൽ ഉടൻ...

എം​​​ആ​​​ർ​​​പി​​​ക്കു മു​​​ക​​​ളി​​​ൽ വി​​​ല ഈ​​​ടാ​​​ക്കി​​​യാ​​​ൽ ബി​​​ല്ലു​​​ക​​​ൾ നി​​​കു​​​തിവ​​​കു​​​പ്പി​​​ന്‍റെ ഫേ​​​സ്ബു​​​ക്ക് പേജിൽ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്താ​​​ൽ ഉടൻ പ​​​രി​​​ശോ​​​ധ​​​ന

എം​​​ആ​​​ർ​​​പി​​​ക്കു മു​​​ക​​​ളി​​​ൽ വി​​​ല ഈ​​​ടാ​​​ക്കി​​​യാ​​​ൽ ബി​​​ല്ലു​​​ക​​​ൾ നി​​​കു​​​തിവ​​​കു​​​പ്പി​​​ന്‍റെ ഫേ​​​സ്ബു​​​ക്ക് പേജിൽ അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്താ​​​ൽ ഉടൻ പ​​​രി​​​ശോ​​​ധ​​​ന .ച​​​ര​​​ക്കു സേ​​​വ​​​ന നി​​​കു​​​തി ന​​​ട​​​പ്പി​​​ലാ​​​ക്കി​​​യ​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു അ​​​മി​​​തവി​​​ല ഈ​​​ടാ​​​ക്കു​​​ന്ന നടപടിയെ ശ​​​ക്ത​​​മാ​​​യി ചെ​​​റു​​​ക്കു​​​മെ​​​ന്ന് ധ​​​ന​​​മ​​​ന്ത്രി ഡോ. ​​​തോ​​​മ​​​സ് ഐ​​​സ​​​ക് മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ൽ​​​കി. ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ലെ ഭ​​​ക്ഷ​​​ണ​​​വി​​​ല അ​​​മി​​​ത​​​മാ​​​യി വ​​​ർ​​​ധി​​​പ്പി​​​ച്ച​​​തു സം​​​ബ​​​ന്ധി​​​ച്ച പ​​​രാ​​​തി​​​ക​​​ളു​​​ടെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഹോ​​​ട്ട​​​ൽ ഉടമക​​​ളു​​​ടെ യോ​​​ഗം ഇ​​​ന്നു രാ​​​വി​​​ലെ ഒ​​​മ്പ​​തി​​​ന് ധ​​​ന​​​മ​​​ന്ത്രി വി​​​ളി​​​ച്ചുകൂ​​​ട്ടി​​​യി​​​ട്ടു​​​ണ്ട്.

വ്യാ​​​പാ​​​ര മേ​​​ഖ​​​ല​​​യി​​​ൽ നി​​​ല​​​നി​​​ൽ​​​ക്കു​​​ന്ന അ​​​മി​​​ത​​​ലാ​​​ഭ പ്ര​​​വ​​​ണ​​​ത ചെ​​​റു​​​ക്കു​​​ന്ന​​​തി​​​ന് അ​​​ടി​​​യ​​​ന്ത​​​ര​ ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് ധ​​​ന​​​മ​​​ന്ത്രി തോ​​​മ​​​സ് ഐ​​​സ​​​ക് കേ​​​ന്ദ്ര ധ​​​നമ​​​ന്ത്രി അ​​​രു​​​ണ്‍ ജയ്റ്റ്‌ലിക്കു ഫാ​​​ക്സ് സ​​​ന്ദേ​​​ശം അ​​​യ​​​ച്ചു. ഇ ​​മെ​​​യി​​​ലാ​​​യും ക​​​ത്ത് ധ​​​നമ​​​ന്ത്രി​​​യു​​​ടെ ഓ​​​ഫീ​​​സി​​​ൽ എ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ട്.

ജി​​​എ​​​സ്ടി നി​​​ര​​​ക്കു​​​ക​​​ൾ പ​​​ല വ​​​സ്തു​​​ക്ക​​​ൾ​​​ക്കും പ​​​ഴ​​​യ നി​​​ര​​​ക്കു​​​ക​​​ളേ​​​ക്കാ​​​ൾ കു​​​റ​​​വാ​​​ണ്. എ​​​ന്നാ​​​ൽ, പ​​​ഴ​​​യ നി​​​കു​​​തി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള വി​​​ല​​​യ്ക്കുമേ​​​ൽ അ​​​ധി​​​ക ജി​​​എ​​​സ്ടികൂ​​​ടി ഈ​​​ടാ​​​ക്കു​​​ക​​​യാ​​​ണെ​​​ന്ന് മ​​​ന്ത്രി തോ​​​മ​​​സ് ഐ​​​സ​​​ക് ക​​​ത്തി​​​ൽ ചൂ​​​ണ്ടി​​​ക്കാ​​​ട്ടു​​​ന്നു. ഹോ​​​ട്ട​​​ലു​​​ക​​​ളും റ​​​സ്റ്റ​​​റ​​​ന്‍റു​​​ക​​​ളും ഈ ​​​നി​​​ല​​​യ്ക്കാ​​​ണ് ഇ​​​പ്പോ​​​ൾ വി​​​ല ഈ​​​ടാ​​​ക്കു​​​ന്ന​​​ത്. ഈ ​​​പ്ര​​​വ​​​ണ​​​ത ഇ​​​ത​​​ര വ്യാ​​​പാ​​​രമേ​​​ഖ​​​ല​​​ക​​​ളി​​​ലേ​​​ക്കും വ്യാ​​​പി​​​ച്ചേ​​​ക്കാം. ഇ​​​തു വി​​​ല​​​ക്ക​​​യ​​​റ്റ​​​ത്തി​​​നു വ​​​ഴിതെ​​​ളി​​​ക്കും.

വി​​​വി​​​ധ ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ളു​​​ടെ ജി​​​എ​​​സ്ടി​​​ക്കു മു​​​മ്പും പി​​​ന്നീ​​​ടു​​​മു​​​ള്ള നി​​​കു​​​തിഘ​​​ട​​​കം ആ​​​ധി​​​കാ​​​രി​​​ക​​​മാ​​​യി പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ക​​​യും സം​​​സ്ഥാ​​​ന​​​ങ്ങ​​​ളു​​​മാ​​​യി പ​​​ങ്കു​​​വ​​​യ്ക്കു​​​ക​​​യും ചെ​​​യ്യ​​​ണ​​​മെ​​​ന്ന് ജി​​​എ​​​സ്ടി കൗ​​​ണ്‍​സി​​​ലി​​​ൽ ആ​​​വ​​​ർ​​​ത്തി​​​ച്ച് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട കാ​​​ര്യം മ​​​ന്ത്രി തോ​​​മ​​​സ് ഐ​​​സ​​​ക് ക​​​ത്തി​​​ൽ ഓ​​​ർ​​​മി​​​പ്പി​​​ച്ചു. ഇ​​​ത് അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്ക​​​ണം.

ജി​​​എ​​​സ്ടി നി​​​യ​​​മ​​​ത്തി​​​ലെ അ​​​മി​​​ത​​​ലാ​​​ഭവി​​​രു​​​ദ്ധ വ്യ​​​വ​​​സ്ഥ​​​ക​​​ൾ പ്ര​​​കാ​​​രം രൂ​​​പീ​​​ക​​​രി​​​ക്കേ​​​ണ്ട ദേ​​​ശീ​​​യ​​​ത​​​ല​​​ത്തി​​​ലു​​​ള്ള ആ​​​ന്‍റി പ്രോ​​​ഫി​​​റ്റി​​​യ​​​റിം​​​ഗ് അ​​​ഥോ​​​റി​​​റ്റി​​​യും സം​​​സ്ഥാ​​​ന​​​ത​​​ല​​​ത്തി​​​ൽ രൂ​​​പീ​​​ക​​​രി​​​ക്കേ​​​ണ്ട സ്ക്രീ​​​നിം​​​ഗ് ക​​​മ്മി​​​റ്റി​​​ക​​​ളും അ​​​ടി​​​യ​​​ന്ത​​​ര​​​മാ​​​യി രൂ​​​പീ​​​ക​​​രി​​​ക്ക​​​ണ​​​മെ​​​ന്നും ക​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.
ഇ​​​തി​​​നി​​​ടെ, അ​​​മി​​​ത​​​വി​​​ല ഈ​​​ടാ​​​ക്കു​​​ന്നു എ​​​ന്ന പ​​​രാ​​​തി​​​യെത്തുട​​​ർ​​​ന്ന് ലീ​​​ഗ​​​ൽ മെ​​​ട്രോ​​​ള​​​ജി വ​​​കു​​​പ്പ് ഇ​​​ന്ന​​​ലെ സം​​​സ്ഥാ​​​ന വ്യാ​​​പ​​​ക​​​മാ​​​യി റെ​​​യ്ഡ് ന​​​ട​​​ത്തി 95 സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ​​​ക്കു പി​​​ഴ​​​യും ചു​​​മ​​​ത്തി. എം​​​ആ​​​ർ​​​പി​​​ക്കു മു​​​ക​​​ളി​​​ൽ വി​​​ല ഈ​​​ടാ​​​ക്ക​​​രു​​​തെ​​​ന്ന് സ​​​ർ​​​ക്കാ​​​ർ ക​​​ർ​​​ശ​​​ന നി​​​ർ​​​ദേ​​​ശ​​​വും ന​​​ൽ​​​കി​​​യി​​​ട്ടു​​​ണ്ട്. അ​​​ങ്ങ​​​നെ ഈ​​​ടാ​​​ക്കി​​​യാ​​​ൽ ബി​​​ല്ലു​​​ക​​​ൾ നി​​​കു​​​തിവ​​​കു​​​പ്പി​​​ന്‍റെ ഫേ​​​സ്ബു​​​ക്ക് പേ​​​ജ് ആ​​​യ www.facebook. com/postbillshere ലേ​​​ക്ക് അ​​​പ്‌​​​ലോ​​​ഡ് ചെ​​​യ്താ​​​ൽ പ​​​രി​​​ശോ​​​ധ​​​ന ഉ​​​ണ്ടാ​​​കു​​​മെ​​​ന്ന് ധ​​​നവ​​​കു​​​പ്പ് അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.

ജി​​​എ​​​സ്ടി പ്രാ​​​ബ​​​ല്യ​​​ത്തി​​​ൽ വ​​​ന്ന​​​തോ​​​ടെ നി​​​കു​​​തി കു​​​റ​​​ഞ്ഞ വ​​​സ്തു​​​ക്ക​​​ളും നി​​​കു​​​തി​​​യി​​​ൽ വ​​​ന്ന കു​​​റ​​​വും രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യ പ​​​ട്ടി​​​ക ധ​​​നവ​​​കു​​​പ്പ് ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം പു​​​റ​​​ത്തി​​​റ​​​ക്കി​​​യി​​​രു​​​ന്നു.
എ​​​ന്നാ​​​ൽ ഹോ​​​ട്ട​​​ലു​​​ക​​​ളും മ​​​റ്റും ഇ​​​പ്പോ​​​ഴും നി​​​കു​​​തി ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള പ​​​ഴ​​​യ വി​​​ല​​​യോ​​​ട് ജി​​​എ​​​സ്ടി കൂ​​​ടി ചു​​​മ​​​ത്തി അ​​​ധി​​​ക​​​വി​​​ല ഈ​​​ടാ​​​ക്കിവ​​​രി​​​ക​​​യാ​​​ണ്.

RELATED ARTICLES
- Advertisment -

Most Popular

Recent Comments