നടിയെ തട്ടികൊണ്ട് പോയി ആക്രമിച്ച കേസില്‍ ദിലീപിന്റെ സഹോദരന്‍ അനൂപിനെയും നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയെയും പോലീസ് ചോദ്യം ചെയ്തു. ആലുവ പോലീസ് ക്ലബ്ബില്‍ വച്ചാണ് ഇരുവരെയും ചോദ്യം ചെയ്തത്. ധര്‍മജനെ ചോദ്യം ചെയ്ത ശേഷം പോലീസ് വിട്ടയച്ചു. ചില ചിത്രങ്ങള്‍ കാണിച്ച് ഇവരെ പരിചയമുണ്ടോ എന്ന് പോലീസ് ചോദിച്ചതായി പുറത്തുവന്ന ധര്‍മജന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തന്റെ സിനിമാ സെറ്റില്‍ സുനില്‍കുമാര്‍ എത്തിയിരുന്നോ എന്നും ചോദിച്ചു. നാദിര്‍ഷയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിച്ചില്ലെന്നും ധര്‍മജന്‍ പറഞ്ഞു. ദിലീപും നാദിര്‍ഷയുമായി ബന്ധപ്പെട്ട വിഷയം ടിവിയില്‍ കണ്ട അറിവ് മാത്രമേ തനിക്കുള്ളൂവെന്നും ഡിവൈഎസ്പി വിളിപ്പിച്ചതിനെ തുടര്‍ന്നാണ് വന്നതെന്നും ധര്‍മജന്‍ കൂട്ടിച്ചേര്‍ത്തു.അതേസമയം, ദിലീപിന്റെ സഹോദരനെ ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
ദിലീപിന്റെ സഹോദരന്‍ അനൂപിനെയും നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടിയെയും പോലീസ് ചോദ്യം ചെയ്തു
RELATED ARTICLES