നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിൽ ഒരാൾ കൂടി അറസ്റ്റിൽ. കോട്ടയം സ്വദേശി സുനിലാണ് പിടിയിലായത്. ജയിലിൽ പൾസർ സുനിക്ക് ഫോൺ വിളിക്കാൻ സൗകര്യം ചെയ്തു കൊടുത്തതിനാണ് ഇയാൾ അറസ്റ്റിലായത്.
സുനിയുടെ സഹതടവുകാരാനായിരുന്നു കോട്ടയം സ്വദേശി സുനിൽ.
കാക്കനാട് ജില്ലാ ജയിലിലേക്കു മൊബൈല്‍ ഫോണ്‍ ഒളിച്ചു കടത്തി പുറത്തുള്ളവരുമായി സംസാരിച്ച കേസില്‍ 5 ദിവസത്തേക്ക് സുനി പൊലീസ് കസ്റ്റഡിയിലാണ്. ഗൂഢാലോചന സംബന്ധിച്ച തെളിവുകളോടെയാണു പൊലീസിന്റെ ചോദ്യം ചെയ്യല്‍. ഇന്നലെ ദിലീപിന്റെ സഹോദരന്‍ അനൂപ്, നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടി എന്നിവരില്‍നിന്ന് മൊഴിയെടുത്തിരുന്നു.
കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനി ജയിലില്‍നിന്ന് ഫോണ്‍ ചെയ്തത് നാദിര്‍ഷയെയും ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയെയും. അപ്പുണ്ണിയെ ആദ്യം വിളിച്ചത് മൊബൈല്‍ ഫോണില്‍നിന്നല്ലെന്നും സുനി മൊഴി നല്‍കി. അപ്പുണ്ണിയെയും നാദിര്‍ഷായെയും നാല് തവണ വിളിച്ചെന്നും സുനി പറഞ്ഞു. ഫോണ്‍വിളി സമ്മതിച്ച സാഹചര്യത്തില്‍ പള്‍സര്‍ സുനിയെയും അപ്പുണ്ണിയെയും നാദിര്‍ഷായെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും.
കേസിലെ സ്രാവുകള്‍ ആരാണെന്നു രണ്ടു ദിവസത്തിനുള്ളില്‍ വെളിപ്പെടുത്തുമെന്നും താന്‍ ചൂണ്ടയിലാണെന്നും സുനി ഇന്നലെ കാക്കനാട് മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകും വഴി പറഞ്ഞിരുന്നു. എന്നാല്‍ പൊലീസിന്റെ പല ചോദ്യങ്ങള്‍ക്കും വ്യെക്തമായ മറുപടി സുനി നല്‍കുന്നില്ല. ഫോണ്‍ ആരാണ് എത്തിച്ചതെന്ന ചോദ്യത്തിന് സുനി മറുപടി നല്‍കിയില്ല.
കേസുമായി ബന്ധപ്പെട്ട പല സാധ്യതകള്‍ അന്വേഷിക്കാന്‍ മൂന്നു സംഘങ്ങളായി തിരിഞ്ഞാണു പൊലീസ് നീങ്ങുന്നത്. കേരളാ പൊലീസിലെ മുന്‍നിര ചോദ്യം ചെയ്യല്‍ വിദഗ്ധരെ ഡിജിപി ലോക്നാഥ് ബെഹ്റ അന്വേഷണ സംഘത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.സൈബര്‍ ഫൊറന്‍സിക്ക്, മനഃശാസ്ത്ര വിദഗ്ധരുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്.