ജീൻസിന്റെ പോക്കറ്റിൽ ആപ്പിൾ ഐഫോൺ പൊട്ടിത്തെറിച്ചു

phone blast

ജീൻസിന്റെ പോക്കറ്റിൽ സ്മാർട് ഫോൺ പൊട്ടിത്തെറിച്ച് യുവാവിനു പൊള്ളൽ. നന്മണ്ട കുറൂളിത്താഴം കുറൂളിപ്പറമ്പത്ത് ഇസ്മായിലിന്റെ മകൻ പി.കെ. ജാഷിദിനാണ് (27) തുടയിൽ ആഴത്തിൽ പൊള്ളലേറ്റത്. ചൊവ്വാഴ്ച രാവിലെ കാറിലേക്കു കയറാൻ തുടങ്ങുമ്പോഴാണ് പോക്കറ്റിൽവച്ച് ഫോൺ പൊട്ടിത്തെറിച്ചതെന്ന് ജാഷിദ് പറഞ്ഞു. കഴിഞ്ഞദിവസം വാങ്ങിയ ഐഫോൺ 6 എസ് ആണ് കത്തിയത്. ഫോൺ ഏതാണ്ടു പൂർണമായും തകർന്നിട്ടുണ്ട്. ജീൻസിന്റെ പോക്കറ്റും കരിഞ്ഞു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസ തേടിയ യുവാവ് പൊലീസിൽ പരാതിപ്പെട്ടിട്ടുണ്ട്. ആപ്പിൾ കമ്പനിക്കും പരാതി നൽകുമെന്ന് അറിയിച്ചു.