റബര്‍ കര്‍ഷകര്‍ക്ക് ഒരു രൂപ പോലും സബ്‌സിഡി നല്‍കരുതെന്നും റബര്‍ മരങ്ങളെല്ലാം വെട്ടി നശിപ്പിക്കണമെന്നുമുള്ള വിചിത്ര ആവശ്യവുമായി പി സി ജോര്‍ജ്. റബര്‍ കൃഷിയെ സഹായിക്കുന്നത് ദേശീയ നഷ്ടമാണെന്നും പരിസ്ഥിതി നശിപ്പിക്കുന്നതാണ് റബര്‍ കൃഷിയെന്നും പി സി പറഞ്ഞു. സായിപ്പന്മാര്‍ കേരളീയരെ കബളിപ്പിക്കാന്‍ കൊണ്ടു വന്നതാണ് ഈ കൃഷി. സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ഒരു പൈസ പോലും റബര്‍ കര്‍ഷകര്‍ക്ക് നല്‍കരുത്. നിലവിലുള്ള റബര്‍ മരങ്ങള്‍ വെട്ടി നശിപ്പിക്കണം. റബര്‍ കൃഷിയേയും കര്‍ഷകരേയും പ്രോത്സാഹിപ്പിക്കരുതെന്നും പി സി കൂട്ടിച്ചേര്‍ത്തു. റബര്‍ കര്‍ഷകരെ സഹായിക്കരുതെന്ന ജോര്‍ജിന്റെ നിലപാട് അപലപനീയമാണെന്ന് കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍ പറഞ്ഞു. റബര്‍ കൃഷി വേണ്ടെന്ന നിലപാട് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
റബര്‍ മരങ്ങളെല്ലാം വെട്ടി നശിപ്പിക്കണമെന്നുമുള്ള വിചിത്ര ആവശ്യവുമായി പി സി ജോര്‍ജ്
RELATED ARTICLES