ഇടുക്കി റവന്യു ജില്ലാ സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രി എം.എം.മണിയുടെ പ്രസംഗം മാറിപ്പോയി. കലോത്സവ വേദിയിൽ കായികമാമാങ്കത്തിന് ആശംസകൾ അർപ്പിച്ചു കൊണ്ടാണു അദ്ദേഹം ഉദ്ഘാടന പ്രസംഗം തുടങ്ങിയത്. എന്തിനേറെ പറയുന്നു പി.ടി.ഉഷ, ഷൈനി ഏബ്രഹാം, പ്രീജ ശ്രീധരൻ തുടങ്ങിയവരെയുംപ്രസംഗത്തിലേക്കു വലിച്ചിഴച്ചു കൊണ്ടുവന്നു.” കായിക രംഗത്ത് ഇന്ത്യ വട്ടപ്പൂജ്യമാണ്. ആഫ്രിക്കൻ രാജ്യങ്ങൾ പോലും കായികരംഗത്ത് സ്വർണം വാരിക്കൂട്ടുമ്പോൾ ഇന്ത്യയ്ക്ക് വല്ല ഓടോ, വെങ്കലമോ കിട്ടിയാൽ കിട്ടിയെന്നു പറയാം ” എന്നും മണി കൂട്ടിചേർത്തു. അമേരിക്ക, ചൈന, റഷ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കായികരംഗത്ത് ലോകത്ത് അഭിമാനമായി ഉയർന്നു നിൽക്കുമ്പോൾ ഇന്ത്യയുടെ സംഭാവന ഏറെ പിന്നിലാണ് എന്നും കലോത്സവ വേദിയിൽ വിളമ്പിയപ്പോൾ എല്ലാവരും ഞെട്ടി.
കലോത്സവ വേദിയിൽ കായികപ്രകടനം ; എം എം മണിയുടെ വക
RELATED ARTICLES