ഡപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷണര്‍ കൈക്കൂലി വാങ്ങുമ്പോൾ പിടിയിലായി

കൊച്ചി ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷണര്‍ ഉള്‍പ്പെടെ നാലുപേരെ സിബിഐ അറസ്റ്റ് ചെയ്തു. കേന്ദ്ര ഡെപ്യൂട്ടി ലേബര്‍ കമ്മീഷണര്‍ അല്ലു കെ.പ്രതാപ്, അസിസ്റ്റന്റ് ലേബര്‍ കമ്മീഷണര്‍ ഡി.എസ്. ജാദവ്, ലേബര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥന്‍ സി.പി. സുനില്‍ കുമാര്‍, കെ കെ ബില്‍ഡേഴ്‌സ് എച്ച്ആര്‍ മാനേജര്‍ പി.കെ. അനീഷ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. വന്‍കിട കെട്ടിട നിര്‍മാതാക്കളില്‍ നിന്നും കൈക്കൂലി വാങ്ങിയതിനാണ് അറസ്റ്റ് . ഇവരെ കൊച്ചിയിലെ സിബിഐ പ്രത്യേക കോടതിയില്‍ ഹാജരാക്കി.കോഴിക്കോട് ഐഐഎമ്മില്‍ പണി നടത്തുന്ന കെ കെ ബില്‍ഡേഴ്‌സിനോട് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇവര്‍ അറസ്റ്റിലായത് .