ഗോമൂത്രം തളിച്ചാണോ രാജ്യം സ്വാതന്ത്ര്യം നേടിയത് ? സ്വാതന്ത്ര്യ സമര സേനാനികള്‍ ജീവന്‍ ത്യജിച്ചതിന്റെ ഫലമായാണ് സ്വാതന്ത്ര്യം നേടാന്‍ കഴിഞ്ഞത്……
ഖേദ് (മഹരാഷ്ട്ര): ബിജെപിയേയും അമിത് ഷായേയും കടന്നാക്രമിച്ച് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. മഹരാഷ്ട്രയിലെ ഖേദില്‍ നടന്ന പൊതു പരിപാടിയില്‍ സംസാരിക്കെ ആയിരുന്നു ഇത്. ‘മുഖ്യമന്ത്രിയാകാന്‍ താന്‍ കോണ്‍ഗ്രസിന്റെയും എന്‍.സി.പിയുടേയും ചെരുപ്പു നക്കിയെന്നാണ് അമിത് ഷാ പറഞ്ഞത്. ഇപ്പോള്‍ ബി.ജെ.പി മേഘാലയില്‍ ചെയ്യുന്നതെന്താണ് ? അധികാരത്തിനു വേണ്ടി കോണ്‍റാഡ് സാങ്മയുടേയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടേയും ചെരുപ്പു നക്കുകയല്ലേ ?’ അദ്ദേഹം ചോദിച്ചു. ഗോമൂത്രം തളിച്ചാണോ രാജ്യം സ്വാതന്ത്ര്യം നേടിയത് ? സ്വാതന്ത്ര്യ സമര സേനാനികള്‍ ജീവന്‍ ത്യജിച്ചതിന്റെ ഫലമായാണ് സ്വാതന്ത്ര്യം നേടാന്‍ കഴിഞ്ഞത്.
പാര്‍ട്ടിയുടെ പേരും ചിഹ്നവും ഏക്നാഥ് ഷിന്‍ഡെയ്ക്ക് നല്‍കാന്‍ ഇലക്ഷന്‍ കമ്മീഷനു സാധിച്ചെങ്കിലും ശിവസേനയെ തന്നില്‍നിന്ന് ഒരിക്കലും തട്ടിയെടുക്കാന്‍ കഴിയില്ല. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അധികാരത്തിലുള്ളവരുടെ അടിമയാണ്. തന്റെ പാര്‍ട്ടിയുടെ പേരും ചിഹ്നവും തട്ടിയെടുക്കാന്‍ ബി.ജെ.പിയെ സഹായിച്ചെന്നും ഉദ്ധവ് താക്കറെ ആരോപിച്ചു.