Friday, March 29, 2024
HomeKeralaസുപ്രീംകോടതി വിധി ​ നടപ്പാക്കാതെ താമസിച്ചതിന്റെ പേരിൽ ചുമത്തപ്പെട്ട പിഴ പിണറായിയുടെ ശമ്പളത്തിൽ നിന്ന് പിടിക്കണം

സുപ്രീംകോടതി വിധി ​ നടപ്പാക്കാതെ താമസിച്ചതിന്റെ പേരിൽ ചുമത്തപ്പെട്ട പിഴ പിണറായിയുടെ ശമ്പളത്തിൽ നിന്ന് പിടിക്കണം

സുപ്രീംകോടതി വിധി ​ നടപ്പാക്കാതെ താമസിച്ചതിന്റെ പേരിൽ ചുമത്തപ്പെട്ട പിഴ പൊതു ഖജനാവിലെ പണമെടുത്ത്​ അടക്കാൻ അനുവദിക്കില്ലെന്ന് പി.സി. ജോർജ്​ എം.എൽ.എ. പിഴ അടയ്ക്കുവാനുള്ള പണം മുഖ്യമന്ത്രി പിണറായി വിജയന്റെ ശമ്പളത്തിൽ നിന്ന്​ പിടിക്കണമെന്നും പി സി ജോർജ് പറഞ്ഞു. ഇതിനായി വേണ്ടിവന്നാൽ കോടതിയെ സമീപിക്കും.

മൂന്നാറിൽ എസ്​. രാജേന്ദ്രൻ എം.എൽ.എയും മന്ത്രി മണിയുടെ സഹോദരൻ ലംബോദരനുമെല്ലാം ഭൂമി കൈയേറിയിട്ടുണ്ട്​. നിയമ രംഗത്തെ ചില പ്രഗൽഭരും അന്യായമായി ഭൂമി ഒപ്പിച്ചിട്ടുണ്ട്​. ടാറ്റയാണ്​ മുഖ്യ കൈയേറ്റക്കാർ. ഇൗ ഭൂമിയെല്ലാം പിടിച്ചെടുത്ത്​ സംസ്​ഥാനത്തെ ഭൂരഹിതരായ ആളുകൾക്ക്​ രണ്ടേക്കർ വീതം പതിച്ചു നൽകണം. പട്ടിക ജാതി^വർഗ ക്ഷേമത്തിനായി വകയിരുത്തിയ കോടികൾ രാഷ്​ട്രീയക്കാർ കൈയടക്കിയതു മൂലം ദലിത്​ കുടുംബങ്ങൾ ലക്ഷം വീട്​ കോളനികളിലും തോട്ട്​ പുറ​മ്പോക്കുകളിലുമായി ദുരിത ജീവിതം നയിക്കുകയാണ്​.

യു.ഡി.എഫ്​, എൽ.ഡി.എഫ്​, ബി.ജെ.പി എന്നിവക്ക്​ ബദലായി നാലാം മുന്നണിക്ക്​ രൂപം നൽകാൻ തന്റെ നേതൃത്വത്തിലെ കേരള ജനപക്ഷ പ്രസ്​ഥാനം തയ്യാറെടുക്കുകയാണെന്നും സംഘടന ഒാരോ നാട്ടിലെയും അഴിമതിക്കാരെ ചെരുപ്പുമാലയണിയിക്കുമെന്നും ജോർജ് പറഞ്ഞു. പ്രവാസി ജനപക്ഷം ഭാരവാഹികളായ സജിൻ കളപ്പുര, ബെറ്റ്​സൺ, സണ്ണി മുളമൂട്ടിൽ, മനാഫ്​ ചാവക്കാട്​ എന്നിവരും സംബന്ധിച്ചു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments