Wednesday, May 1, 2024
HomeCrimeചാവേറാക്രമണം നടത്താന്‍ പദ്ധതിയിട്ട റിയാസിനായി കോടതിയില്‍ ഹാജരായത് അ‍ഡ്വക്കേറ്റ് ബി എ ആളൂര്‍

ചാവേറാക്രമണം നടത്താന്‍ പദ്ധതിയിട്ട റിയാസിനായി കോടതിയില്‍ ഹാജരായത് അ‍ഡ്വക്കേറ്റ് ബി എ ആളൂര്‍

കേരളത്തില്‍ ചാവേറാക്രമണം നടത്താന്‍ പദ്ധതിയിട്ടതിന് എന്‍ ഐ എ അറസ്റ്റ് ചെയ്ത റിയാസ് അബൂബക്കറിനായി കോടതിയില്‍ ഹാജരായത് അ‍ഡ്വക്കേറ്റ് ബി എ ആളൂര്‍. റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന അബൂബക്കറിന്‍റെ കസ്റ്റഡി അപേക്ഷ പരിഗണിക്കവേയാണ് ആളൂര്‍ ഇന്ന് കോടതിയില്‍ ഹാജരായത്. ഇതിന് മുന്‍പ് പല സുപ്രധാന കേസുകളിലും പ്രതിഭാഗത്തിന് വേണ്ടി ആളുര്‍ ഹാജരായിട്ടുണ്ട്. സൗമ്യാ വധക്കേസില്‍ പ്രതി ഗോവിന്ദ ചാമിക്ക് വേണ്ടിയും, ജിഷാ വധക്കേസില്‍ പ്രതി അമീര്‍ ഉള്‍ ഇസ്ലാമിന് വേണ്ടിയും ബണ്ടി ചോറിന് വേണ്ടിയും ബി ആളൂര്‍ ഹാജരായിരുന്നു.

RELATED ARTICLES
- Advertisment -

Most Popular

Recent Comments