മഹാരാഷ്ട്രയിലെ ശ്രീഗോണ്ടയില്‍ ഗോരക്ഷകരെ നാട്ടുകാര്‍ മര്‍ദ്ദിച്ചു. ശനിയാഴ്ച വൈകീട്ട് ശ്രീഗോണ്ട പൊലീസ് സ്റ്റേഷന് സമീപത്തായിരുന്നു സംഭവം. 7 ഗോരക്ഷകര്‍ക്ക് പരിക്കേറ്റു. 50 ഓളം പേര്‍ ചേര്‍ന്ന് ഇവരെ കൈകാര്യം ചെയ്യുകയായിരുന്നു. അഹമ്മദ് നഗര്‍ ജില്ലയിലെ കഷ്ടിയില്‍നിന്ന് പശുക്കളെ കൊണ്ടുപോവുകയായിരുന്ന മിനി ട്രക്ക് ഗോ രക്ഷകര്‍ തടഞ്ഞിരുന്നു. മഹാരാഷ്ട്രയിലെ ശ്രീഗോണ്ടയില്‍ ഗോരക്ഷകരെ നാട്ടുകാര്‍ മര്‍ദ്ദിച്ചു. ശനിയാഴ്ച വൈകീട്ട് ശ്രീഗോണ്ട പൊലീസ് സ്റ്റേഷന് സമീപത്തായിരുന്നു സംഭവം. 7 ഗോരക്ഷകര്‍ക്ക് പരിക്കേറ്റു. 50 ഓളം പേര്‍ ചേര്‍ന്ന് ഇവരെ കൈകാര്യം ചെയ്യുകയായിരുന്നു. അഹമ്മദ് നഗര്‍ ജില്ലയിലെ കഷ്ടിയില്‍നിന്ന് പശുക്കളെ കൊണ്ടുപോവുകയായിരുന്ന മിനി ട്രക്ക് ഗോ രക്ഷകര്‍ തടഞ്ഞിരുന്നു. ഗോരക്ഷാ പ്രവര്‍ത്തകരും ഈ സമയം സ്‌റ്റേഷനിലെത്തി. വാഹനത്തില്‍ ഉണ്ടായിരുന്നവര്‍ക്കെതിരെ കേസെടുക്കണമെന്ന് ശിവശങ്കര്‍ സ്വാമി പൊലീസിനോട് ആവശ്യപ്പെട്ടു. ഉന്നത ഉദ്യോഗസ്ഥര്‍ എത്തുന്നത് വരെ കാത്തിരിക്കണമെന്നായിരുന്നു പൊലീസ് ഉദ്യോഗസ്ഥറുടെ മറുപടി . ഇതോടെ ശിവശങ്കറും കൂട്ടരും സ്‌റ്റേഷന് പുറത്ത് കാത്തുനിന്നു. അപ്പോള്‍ ഇവിടേക്കെത്തിയ ആള്‍ക്കൂട്ടം ഇവരുമായി സംഘര്‍ഷമുണ്ടാവുകയായിരുന്നു. കല്ലുകളും വടികളും ഉപയോഗിച്ചായിരുന്നു ആക്രമണം.വാഹനത്തിന്റെ ഉടമ വഹീദ് ഷെയ്ക്ക്, ഡ്രൈവര്‍ രാജു ഫത്രുഭായ് ഷെയ്ക്ക് എന്നിവരെ മഹാരാഷ്ട്ര മൃഗസംരക്ഷണ നിയമപ്രകാരം അറസ്റ്റ് ചെയ്തിട്ടുണ്ട്. ആക്രമണം നടത്തിയ 30 പേര്‍ക്കെതിരെ പൊലീസ് വധശ്രമത്തിനും കേസെടുത്തു.
ഗോരക്ഷകരെ നാട്ടുകാര്‍ മര്‍ദ്ദിച്ചു
RELATED ARTICLES