(വീഡിയോ അസ്സിസ്റ്റന്റ് റഫറി) ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും ഉള്‍പ്പെടുത്തണമെന്ന്; ഡേവിഡ് ജെയിംസ്.

david james

റഫറിമാരുടെ തീരുമാനം പുനഃപരിശോധിക്കുന്ന വാര്‍ (വീഡിയോ അസ്സിസ്റ്റന്റ് റഫറി) സംവിധാനം ഇന്ത്യന്‍ സൂപ്പര്‍ ലീഗിലും ഉള്‍പ്പെടുത്തണമെന്ന് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകന്‍ ഡേവിഡ് ജെയിംസ്. റഫറിമാരുടെ തീരുമാനങ്ങള്‍ തുടര്‍ച്ചയായി ബ്ലാസ്റ്റേഴ്‌സിന് പ്രതികൂലമായി ബാധിക്കുന്ന സാഹചര്യത്തിലാണ് പുതിയ ആവശ്യവുമായി ജെയിംസ് രംഗത്തെത്തിയിരിക്കുന്നത്.നേരത്തെ പുണെയ്‌ക്കെതിരായ മത്സരത്തില്‍ അര്‍ഹിച്ച ഗോള്‍ ബ്ലാസ്റ്റേഴ്‌സിന് റഫറി അനുവദിച്ചിരുന്നില്ല. ഇന്നലെ ബെംഗളൂരുവിനെതിരായ മത്സരത്തിലും റഫറിയുടെ തീരുമാനങ്ങള്‍ ബ്ലാസ്റ്റേഴ്‌സിന് എതിരായിരുന്നു. ഒരു പരിധി വരെ വാറിന് ഈ പ്രശ്‌നങ്ങള്‍ മറികടക്കാന്‍ സാധിക്കുമെന്നും റഫറിമാരുടെ പിഴവുകള്‍ കുറയ്ക്കാന്‍ ഇത് സഹായകമാണെന്നും ജെയിംസ് പറയുന്നു.


Warning: A non-numeric value encountered in /homepages/14/d661829292/htdocs/clickandbuilds/Citinewslive/wp-content/themes/cititemplate-purchased-newspaper/includes/wp_booster/td_block.php on line 997