ന്യൂഡൽഹി: രാജ്യത്തിന്റെ ശക്തി ലോകത്തിന് മുന്നിൽ പ്രകടിപ്പിക്കാനുള്ള മികച്ച അവസരമാണ് ജി20 അദ്ധ്യക്ഷസ്ഥാനമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യൻ രാഷ്ട്രീയത്തിലെ പ്രമുഖ നേതാക്കൾ പങ്കെടുത്ത, ഇന്നലെ നടന്ന സർവകക്ഷിയോഗത്തിലാണ് പ്രധാനമന്ത്രിയുടെ പരാമർശം
ബി ജെ പി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദ, കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഖെ, തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി, ബി ജെ ഡി പ്രസിഡന്റ് നവീൻ പട്‌നായിക്, എ എ പി നേതാവ് അരവിന്ദ് കേജ‌്‌രിവാൾ, വൈ എസ് ആർ കോൺഗ്രസ് നേതാവ് ജഗൻ മോഹൻ റെഡ്ഡി, സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ടി ഡി പി നേതാവ് എൻ ചന്ദ്രബാബു നായിഡു, ഡി എം കെ നേതാവ് എം കെ സ്റ്റാലിൻ, കേരള കോൺഗ്രസ് എം നേതാവ് ജോസ് കെ മാണി, മുൻ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, കേന്ദ്ര മന്ത്രിമാരായ രാജ്‌നാഥ് സിംഗ്, എസ് ജയ്‌ശങ്കർ, പീയുഷ് ഗോയൽ പ്രഹ്ളാദ് ജോഷി, ഭുപേന്ദർ യാദവ് എന്നിവർ യോഗത്തിൽ പങ്കെടുത്തു കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ധനമന്ത്രി നിർമല സീതാരാമൻ എന്നിവർ ജി20യുടെ പ്രധാന മുൻഗണനകളെക്കുറിച്ച് യോഗത്തിൽ വിവരിച്ചു