സൗമ്യ വധക്കേസില്‍ സുപ്രീം കോടതി വിധിക്കെതിരെയുള്ള വിമര്‍ശനത്തിന്റെ പേരിലാണ് കട്ജുവിനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുത്തത്.നടപടികള്‍ പുരോഗമിക്കെയാണ് കട്ജു നിരുപാധികം മാപ്പു പറയുന്നുവെന്ന് അറിയിച്ചത്.
ഇതോടെ അദ്ദേഹത്തിനെതിരായ നടപടികള്‍ അവസാനിപ്പിക്കുകയാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി.സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ റദ്ദാക്കിയ സുപ്രീംകോടതി വിധിയെ വിമര്‍ശിച്ചതാണ് കാട്ജുവിനെതിരെ നടപടികളുമായി കോടതി രംഗത്ത് വന്നത്.