Saturday, April 27, 2024
HomeKeralaബിജെപിയുടെ വിരട്ടല്‍ കേരളത്തോട് വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ബിജെപിയുടെ വിരട്ടല്‍ കേരളത്തോട് വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

ബിജെപിയുടെ വിരട്ടല്‍ കേരളത്തോട് വേണ്ടെന്നും അതിന്‍റെ കാലം കഴിഞ്ഞെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അതിനുള്ള ശേഷി ബി.ജെ.പിക്കില്ലെന്നാണ് അവരോട് പറയാനുള്ളതെന്നും പിണറായി വ്യക്തമാക്കി. ക്രമസമാധാനം തകര്‍ക്കാന്‍ രാജ്യം ഭരിക്കുന്ന കക്ഷിയുടെ നേതൃത്വത്തിലാണ് ശ്രമം നടക്കുന്നത്. 92% അക്രമങ്ങളും സംഘ്പരിവാര്‍ സംഘടനകളാണ് അഴിച്ചുവിടുന്നത്. അക്രമങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളില്‍ അക്രമങ്ങള്‍ നടത്തുന്ന ബിജെപിക്കാരെ അവിടത്തെ പൊലീസ് പിടികൂടുന്നില്ലായിരിക്കും, എന്നാല്‍, കേരളത്തില്‍ അക്രമങ്ങള്‍ നടത്തുന്നവരെ പിടികൂടുക തന്നെ ചെയ്യുമെന്നും കേരളത്തില്‍ ഭരണസ്തംഭനമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
പിണറായി സര്‍ക്കാരിനെ പിരിച്ചു വിട്ട് കേരളത്തില്‍ രാഷ്ട്രപതി ഭരണം നടപ്പിലാക്കണമെന്ന് ഇന്ന് ലോക്‌സഭയില്‍ ബിജെപി എംപിമാര്‍ ആവശ്യപ്പെട്ടിരുന്നു. ബിജെപി എംപി നിഷികാന്ത് ദുബെ ആണ് കേരളത്തില്‍ രാഷ്ട്രപതി ഭരണം വേണമെന്ന ആവശ്യം സഭയില്‍ ഉന്നയിച്ചത്. കൂടാതെ, സിപിഎം അക്രമണത്തെ പ്രോത്സാഹിപ്പിക്കുകയാണെന്നും ബിജെപി ആരോപിച്ചു. ഇതാണ് മുഖ്യമന്ത്രിയുടെ പ്രതികരണത്തിന് കാരണം.

RELATED ARTICLES
- Advertisment -

Most Popular

Recent Comments