ഡൽഹിയിൽ വിമാനങ്ങൾ തമ്മിൽ ഇടിച്ചെങ്കിലും വൻ അപകടം ഒഴിവായി

plane delhi

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങൾ തമ്മിൽ ഇടിച്ചെങ്കിലും വൻ അപകടം ഒഴിവായി.ശ്രീനഗറിലേക്കു പോകുകയായിരുന്ന ജെറ്റ് എയർവെയ്സ് വിമാനത്തിന്റെ ചിറക്, പറന്നുയരുന്നതിനു മുൻപ് മറ്റൊരു വിമാനത്തിനല്‍ ഇടിക്കുകയായിരുന്നു.ജറ്റ് എയര്‍വെയ്‌സിന്റെ തന്നെ ശ്രീനഗര്‍ വിമാനത്തിന്റെ ചിറകിലാണ് തട്ടിയത്.

ആര്‍ക്കും പരിക്കില്ല. ശ്രീനഗര്‍ വിമാനത്തിന് ചെറിയ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് എയര്‍പോര്‍ട്ട് അതോറിറ്റി അന്വേഷണം ആരംഭിച്ചു.